Chapter Title : ചേക്കിലെ വിശേഷങ്ങൾ 3 [Padmarajan]
ഛർദിച്ചു. അച്യുതൻ കാർ ഹൈവെയിൽ നിന്ന് സൈഡിലേക്ക് ഇറക്കി. പുറത്തിറങ്ങിയ ഗൗരി പിന്നേം ഛർദിച്ചു.
"സാറേ പുറത്തു തടവി കൊടുക്ക്"
അച്യുതൻ പറഞ്ഞത് കേട്ട് തടവാൻ കൈ പുറകിലേക്ക് നീട്ടിയ ജയകൃഷണന്റെ ശരീരത്തിലേക്ക് ഗൗരി തളർന്നു വീണു. തട്ടി വിളിച്ചിട്ടു ഒന്നും അവൾക്കു ബോധം വന്നില്ല. ഗൗരിയുടെ സാരിത്തുമ്പ് കൊണ്ട് തന്നെ ജയകൃഷ്ണൻ മുഖം തുടച്ചു, ചുറ്റും നോക്കി.
"എടാ കുറച്ചു വെള്ളം എടുത്തേ"
"വണ്ടിയിൽ വെള്ളം ഒന്നുമില്ല സാറേ, ആകെ ഉണ്ടായിരുന്നത് ഞാൻ എടുത്തു കുടിച്ചു"
"ശവം" ജയകൃഷ്ണൻ പിറുപിറുത്തു, ശേഷം ചുറ്റും നോക്കി
ഇടവിട്ട് വണ്ടികൾ കുതിച്ചു പായുന്ന ഹൈവെ, സമീപത്തു ഒരു വീടോ കടയോ ഇല്ല.
"ഇനി എന്ത് ചെയ്യും" ജയകൃഷ്ണൻ സ്വയം പറഞ്ഞു.
"എന്ത് ചെയ്യാനാ, വേഗം ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കണം "
"ഗൈനക്കോളജിസ്റിനെയോ, എന്തിനു ? "
"അല്ല ഛർദി, ബോധം പോക്ക്, അപ്പൊ ഗർഭം അല്ലെ"
"എടാ മണുകുണാപ്പാ, കെട്ടിയോൻ ജയിലിൽ ആയിട്ട് 6 മാസം ആയി, പിന്നെങ്ങനാടാ ഇപ്പൊ ഗർഭം വരുന്നേ"
"ഓഹ് അത് ഞാനോര്ത്തില്ല" ........ശേഷം ഇടം കണ്ണിട്ടു ജയകൃഷ്ണനെ നോക്കി ...." ഇനി സാറെങ്ങാനും, ഈ പെണ്ണുമ്പിള്ളയെ സാർ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ ഇപ്പോഴും കാണുന്നതാ"
പച്ചത്തെറിയാണ് അച്യുതന് തിരിച്ചു കിട്ടിയത്, ചെവി പൊത്തി കൊണ്ട് അവൻ കാറിലേക്ക് ഓടി കയറി.
ജയകൃഷ്ണൻ തന്റെ കൈകളിൽ താങ്ങി കിടക്കുന്ന ഗൗരിയെ വണ്ടിയിലേക്ക് വലിച്ചു കയറ്റി, പിറകിലെ സീറ്റിൽ കിടത്തി. മറുഭാഗത്തെ ഡോർ തുടന്ന് ഗൗരിയുടെ തല എടുത്തു മടിയിൽ വെച്ചു.
"വണ്ടി വിടെടാ
💬 Comments
View all comments