Chapter Title : ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]
ഓടിയിറങ്ങിയ അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്, അച്ഛന്റെ അതേ മുഖച്ഛായ ഉണ്ടെങ്കിലും മുന്നിൽ നിന്ന ആൾ കുറച്ചു കൂടി പ്രായം കൂടിയ വ്യക്തി ആണ്, അച്ഛനെക്കാൾ മുടി ഒക്കെ നരച്ചിട്ടുണ്ട്, മുഖത്ത് ചുളിവുകളും കൂടുതൽ കാണാനുണ്ട്.
പരിഭ്രമിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് നോക്കിയ അച്ഛന്റെ ഛായ ഉള്ള ആൾ പുഞ്ചിരിച്ചു.
"ഭദ്ര"
പിറകിൽ നിന്ന് ത്രിവിക്രമൻ പിള്ള പറഞ്ഞു കൊടുത്തു.
"മോള് പേടിക്കേണ്ട, ഞാൻ നിന്റെ അച്ഛന്റെ സ്വന്തം ഏട്ടനാണ്"
"ക്രി ഷ് ണൻ വല്യച്ഛൻ" ഭദ്ര സംശയത്തോടെ ചോദിച്ചു.
"അതന്നെ , അപ്പൊ അവൻ എന്നെ പറ്റി പറഞ്ഞിട്ടുണ്ട്"
"അച്ഛൻ പണ്ടൊക്കെ ഏതു സ്റ്റേഷനിൽ ജോലിക്കു പോയാലും വല്യച്ചനെ അവിടൊക്കെ അന്വേഷിക്കുമായിരുന്നു, എത്രയോ തവണ വല്യച്ചനെ പറ്റിയും വല്യച്ഛന്റെ സംഗീതത്തെ പറ്റിയും എനിക്ക് പറഞ്ഞു തന്നിരിക്കുന്നു"
കൃഷ്ണവർമ്മ തമ്പുരാന്റെ കണ്ണ് നിറഞ്ഞു തുടങ്ങി.
"അകത്തേക്ക് വാ "
അപ്പോഴാണ് ഇറയത്തു പത്രവും പിടിച്ചു നിൽക്കുന്ന മാമച്ചനെ എല്ലാവരും ശ്രദ്ധിച്ചത്.
"ഇത് ഭർത്താവിന്റെ ഏട്ടൻ ആണ്, പേര് മാമച്ചൻ, രാഷ്ട്രീയ പ്രവർത്തനം ആണ് "
"ഞാൻ തിരുവന്തപുരത്തു പോകുന്ന ഇവിടെ പാർട്ടി ഓഫീസിൽ ഒന്ന് കേറിയതാ, അപ്പൊ ഒന്ന് ഭദ്രയെ കൂടി കണ്ടിട്ട് പോകാമെന്നു പോകാമെന്നു കരുതി"
മാമച്ചൻ പറഞ്ഞൊപ്പിച്ചു.
ത്രിവിക്രമൻ "കാറിൽ ആണോ പോകുന്നത്"
"അല്ല ട്രെയിനിലാണ്, എന്തെ "
"അയ്യേ എന്നാൽ ഞാനില്ല"
ബാപ്പൂട്ടി - "ഭദ്രയുടെ ഭർത്താവിന്റെ അനിയൻ മാമച്ചനോ , അതെങ്ങനെ "
"ഇരിക്കൂർ മണ്ഡലത്തിൽ ഇന്നേ വരെ അച്ചായന്മാർ അല്ലാതെ ഒരാളും ജയിച്ചിട്ടില്ല എന്നറിയാവുന്ന കൊണ്ട് മാമച്ചൻ 18 വയസ്സായപ്പോൾ മാമ്മോദീസ മുങ്ങിയതല്ലേ"
ആ സമയം അവിടെ നടന്നെത്തിയ മാത്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഏയ് , അങ്ങനെ ഒന്നുമല്ല" മാമച്ചൻ മാത്തനെ രൂക്ഷമായി നോക്കി.
ശേഷം മാത്തനെ മാമച്ചൻ എല്ലാവര്ക്കും പരിചയപ്പെടുത്തി.
എല്ലാവരും അകത്തേക്ക് കയറി. സത്യഭാമ വേഗം അടുക്കളയിലേക്കു ചായ ഇടാൻ ഓടി, ഉണ്ണിമായയും കൂടെ കൂടി. അവർ പെട്ടെന്ന് കമ്പനി ആയി.
ജോലി സമയവും സെബാസ്റ്റ്യൻ നിർബന്ധിച്ചു ചെയ്യിച്ച ഓവർ ടൈമും ചെയ്ത ശേഷം ആണ് അച്യുതൻ നമ്പൂതിരി
💬 Comments
View all comments