Chapter Title : ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]
വീട്ടിൽ എത്തിയത്. സ്റ്റേഷനിൽ എത്തിയ സെബാസ്റ്റിയൻ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ അച്യുതന്റെ നേരെ തെറി അഭിഷേകം നടത്തി. റിട്ടയർ ആകാൻ 6 മാസം മാത്രമേ ഉള്ളൂ, ഈ സമയത്തു സർവീസ് റെക്കോർഡിൽ ഒരു ബ്ലാക്ക് മാർക്ക് വീണാൽ തനിക്കു മോശം ആകും എന്നറിയാവുന്ന കൊണ്ട് അച്യുതൻ നമ്പൂതിരിക്ക് കേട്ട് നില്ക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
ഏട്ടന്റെയും അനിയന്റെയും വർഷങ്ങൾക്ക് ശേഷമുള്ള കണ്ടു മുട്ടൽ വികാര നിര്ഭരമായിരുന്നു. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ, ഓർമ്മകൾ അയവിറക്കി ഉള്ള ചിരികളും കരച്ചിലും, രണ്ടു ദിവസത്തിന് ശേഷം എല്ലാവരെയും കണിമംഗലത്തേക്കു ക്ഷണിച്ചാണ് അവർ മടങ്ങിയത്. പിന്നീടുളള ഒരു മാസം എപ്പോഴും എല്ലാവരും ഒരുമിച്ചായിരുന്നു. കളിയും ചിരിയും യാത്രകളും ആയി അവർ ആ ദിവസങ്ങൾ ആഘോഷിച്ചു. ഭദ്രയുടെ ഭർത്താവ് നിരൂപനും, മാമ്മച്ചനും മാത്തനും പലപ്പോഴും ആ യാത്രകളിൽ പങ്കാളികളായി. ജഗന്നാഥനു വല്ലാത്ത ഒരാത്മബന്ധം അച്യുതൻ നമ്പൂതിരിയോട് രൂപപ്പെട്ടു.
അച്യുതൻ നമ്പൂതിരിയെ അപമാനിച്ചതിൻ്റ് പിറ്റേ ദിവസം റൂറൽ എസ്പി അശോക് കുമാറിന്റെ ഫോൺ സെബാസ്റ്റിയനെ തേടിയെത്തി. സെബാൻറെ സൗഹൃദവലയങ്ങളിൽ ഇല്ലാതിരുന്ന അപൂർവം സീനിയർ ഓഫീസേഴ്സിൽ ഒരാളായിരുന്നു അശോക് കുമാർ. എസ്പിയുടെ കനത്ത വാണിംഗ് കാരണം സെബാന് തല്ക്കാലം അച്യുതൻ നമ്പൂതിരിയോടുള്ള പെരുമാറ്റം മയപ്പെടുത്തേണ്ടി വന്നു.
മൂന്നു മാസങ്ങൾക്കു ശേഷം , ഉച്ച സമയം ജഗന്നാഥനു ഒരു ഫോൺ കോൾ ലഭിച്ചു. കീരിക്കാടൻ ഡാമിന്റെ സമീപം ഉള്ള ജങ്ഷനിൽ വെച്ച് ഒരു സ്പിരിറ്റി ലോറി ഇടിച്ചു ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നായർ മരണപ്പെട്ടിരുന്നു.
രണ്ടു ദിവസങ്ങൾക്ക് ശേഷം സ്പിരിറ്റ് ലോറി ഓടിച്ചിരുന്ന അതിന്റെ ഓണർ കൂടി ആയ ചാക്കോച്ചി എന്ന് വിളിക്കുന്ന ജേക്കബ് സ്റ്റീഫനെ ചേക്ക് എസ്‌ഐ സെബാസ്റ്റിൻറെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ജഗന്നാഥന് എസ്പി അശോക് കുമാറിന്റെ ഫോൺ ലഭിച്ചു.
"മരിച്ചു പോയ എച് സി അച്യുതൻ നമ്പൂതിരി തന്റെ ബന്ധു ആണെന്ന് അറിയാവുന്നതു കൊണ്ട് ഒരു വിവരം ധരിപ്പിച്ചേക്കാം, ആ ലോറി മുതലാളി കുറ്റം നിഷേധിച്ചു, ലോറി വേറെ ആരോ എടുത്തു കൊണ്ട് പോയി അയാളെ ഫ്രേം ചെയ്യന്നു എന്നാണ് മൊഴി.
💬 Comments
View all comments