0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Author : Kambikathakal Read All Parts 2.1K

ധരിച്ച് പാരീസിലെ യും മിലനിലെയും സ്ട്രീടുകളിലൂടെ നടക്കാനോ ഗ്രീസിലെ റെഡ് ക്രേറ്റ്‌ ബീച്ചിൽ മദാമ്മമാരോട് കൂടെ നഗ്‌നയായി കിടക്കാനോ മടി ഉണ്ടായിരുന്നില്ല. ജഗന്റെ ഇഷ്ട്ടം എന്താണോ അതായിരുന്നു ഉണ്ണിമായയുടെ ഇഷ്ട്ടം.

ഹണിമൂൺ യാത്രകൾ ഒക്കെ കഴിഞ്ഞു ഇനി നാട്ടിലൂടെ ഒരു കറക്കം ആയാലോ എന്ന് എല്ലാവരും കൂടി കൊച്ചുവർത്തമാനം പറഞ്ഞിരിക്കുമ്പോൾ ആണ് ജഗന്നാഥൻ ഒരു കാര്യം ചോദിച്ചത്.

"കൃഷ്ണ വർമ്മ തമ്പുരാൻ, അങ്ങയുടെ നാട് എവിടാണ് നമുക്കൊരു യാത്ര അങ്ങോട്ടേക്ക് ആക്കിയാൽ എന്താ."

"ശരിക്കും ഒരു ബ്രാഹ്മണ ഇല്ലത്തു ജനിച്ച കൃഷ്ണവാരം നമ്പൂതിരി ആണ് ഞാൻ, ചെറുപ്പത്തിലേ സംഗീതത്തോട് കമ്പം കയറി ഹാർമോണിയം എടുത്തു ഇറങ്ങിയതാ, കുറച്ചൊക്കെ നാട് ചുറ്റി, പിന്നെ എത്തിപ്പെട്ടത് ഈ കോവിലകത്ത്... കോവിലകത്തു താമസിച്ചു പാട്ട് പഠിപ്പിക്കുന്നത് കൊണ്ട് ചിലർ കരുതി ഞാൻ ഈ ഇവിടുത്തെ ഏതോ ബന്ധു ആണെന്ന്, അങ്ങനെ കൃഷ്ണൻ കൃഷ്ണവർമ്മ തമ്പുരാൻ ആയി. ഞാനായിട്ട് ആരേം തിരുത്താനും പോയില്ല ഹെ ഹെ"

കൃഷ്ണവർമ്മ തുടർന്നു -

"എനിക്കെന്ത് ജാതിയും മതവും, ഈ മകളെ വളർത്തുക എന്നതായിരുന്നു ഈ ജീവിതത്തിൽ എന്റെ നിയോഗം, ദൈവ കൃപ പിന്നെ തമ്പുരാന്റെ ദാക്ഷിണ്യം, എല്ലാം കൊണ്ടും അത് പൂർത്തീകരിച്ചില്ലേ. "

ജഗൻ :

"എന്നാൽ നമുക്ക് ആ ഇല്ലത്തോട്ടു ഒന്ന് പോയാലോ"

"പോകണം എന്ന് വര്ഷങ്ങളായി ആഗ്രഹിക്കുന്നു, പിന്നെ ആലോചിക്കും എന്തിനാണ് എന്ന്, എന്റെ അനിയനെ കാണാൻ ആഗ്രഹമുണ്ട്, എന്നേക്കാൾ പത്തു വയസ്സിന്റെ ഇളപ്പമാ, അവൻ മാത്രം ഓർക്കുന്ന്ണ്ടാകും, , ബാക്കി ആരൊക്കെ ജീവിച്ചിരിക്കുന്നുണ്ടോ ആവോ, ഉണ്ടേൽ ആ കാരണവന്മാർക്കും ബന്ധുക്കൾക്കും ഒരു

💬 Comments

View all comments