0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 4 [Padmarajan]

Author : Kambikathakal Read All Parts 871

ചെയ്ത ശേഷം കൈപ്പിടിയിൽ ഒതുക്കി. തന്റെ രണ്ടു കൈകളും ജഗന്നാഥ്‌നറെ കയ്യിൽ. ശക്തി കൂടുതൽ എടുക്കുംതോറും ജഗൻ ഓഫീസറുടെ കൈകളിലുള്ള പിടിത്തം കൂടുതൽ മുറുക്കി .

"സെബാസ്റ്റ്യൻ " ഓഫീസറുടെ ഷർട്ടിലെ നെയിംബോർഡ് വായിച്ചു ജഗൻ പതുക്കെ കണ്ണുകളിൽ നോക്കി പറഞ്ഞു

"തന്റെ തെറ്റിധാരണയുടെ കാര്യം ആ കടയിൽ നിന്നും കേട്ട വിവരം വെച്ച് എനിക്ക് മനസ്സിലായി, ........ഹെഡ്കോൺസ്റ്റബിൾ അച്യുതൻ നമ്പൂതിരി ആണ് ഇതെന്ന് തനിക്കു തോന്നി അല്ലേ ... എന്നാലേ സാറിനു തെറ്റി ... ഇത് അദ്ദേഹത്തിന്റെ ഏട്ടൻ...കൃഷ്ണൻ... അപ്പൊ എങ്ങനാ സാറേ ഞാൻ കൈവിട്ടാൽ ജീപ്പിൽ കേറി വിടുമല്ലോ അല്ലെ"

പതുക്കെ ചുറ്റും ആൾക്കാർ കൂടി തുടങ്ങി, അപമാനഭാരവും കൈകളിലെ വേദനയും അസഹനീയമായപ്പോൾ സെബാസ്റ്റ്യൻ ജീപ്പിന്റെ പിറകിൽ നിന്ന പൊലീസുകാരെ നോക്കി അലറി.

"നോക്കി നിൽക്കാതെ പിടിച്ചു ജീപ്പിൽ ഇടെടാ ഈ ***** മോനെ "

ഇത് കേട്ടതും മുന്നോട്ടാഞ്ഞ രണ്ടു പോലീസുകാരെയും തടഞ്ഞു കൊണ്ട് ഒരു ചെറുപ്പക്കാരൻ നടുക്ക് കയറി നിന്നു. കൈകൾ വിടർത്തി അവൻ പൊലീസുകാരെ നോക്കി പറഞ്ഞു.

"സാറന്മാരെ, അറിയാല്ലോ, ഈ സബ് ഇൻസ്‌പെക്ടർ സാറേ നാട്ടിൽ നിന്നും തുരത്താൻ ആഗ്രഹിച്ചു നിൽക്കുന്ന ആൾക്കാരാണ് ഈ ചുറ്റും ഉള്ളത്, നമ്മുടെ മുന്നിൽ വെച്ചാണ് പ്രായമായ ഒരു മനുഷ്യനെ അയാൾ കയ്യേറ്റം ചെയ്തതു. ഇപ്പോൾ സ്ഥലം വിട്ടില്ലേൽ വയസ്സായ ഒരാളെ കയ്യേറ്റം ചെയ്തതിനു കേസ് വേറെ വരും, നാട്ടുകാർ മുഴുവൻ സാക്ഷി പറയും. എസ്‌ഐ സാർ രക്ഷപെടും, അങ്ങേരുടെ ഹോൾഡ് നിങ്ങള്ക്ക് അറിയാല്ലോ. കൂട്ട് നിന്നതിന് നിങ്ങൾ കുറെ നാൾ കേസുമായി നടക്കേണ്ടി വരും"

ജഗന്നാഥൻ താല്പര്യത്തോടെ ആ ചെറുപ്പക്കാരനെ നോക്കി. അയാൾ തിരിച്ചും, എന്നിട്ടു ചിരിച്ചു കൊണ്ട് പരിചയപ്പെടുത്തി.

"ഞാൻ മാധവൻ, ഞാൻ ദേ ആ കടയിൽ ഉണ്ടായിരുന്നു, നിങ്ങൾ അച്യുതൻ നമ്പൂതിരിയെ അന്വേഷിച്ചു വന്നതാണെന്ന് അറിഞ്ഞു വന്നതാണ്."

പോലീസുകാർ മുന്നോട്ടു വരാൻ ധൈര്യം കാണിക്കുന്നില്ല എന്നതും കൂടി കണ്ടതോടെ സെബാൻ വല്ലാത്ത അവസ്ഥയിൽ അയി. ജഗൻ പതുക്കെ കൈകൾ അയച്ചു.

ചുറ്റും നിൽക്കുന്ന നാട്ടുകാരെ നോക്കിയ ശേഷം സെബാസ്റ്റ്യൻ ,

💬 Comments

View all comments