Chapter Title : ചേക്കിലെ വിശേഷങ്ങൾ 5 [Padmarajan]
കേസുകൾ പറഞ്ഞു തീർക്കുന്നതും എൻറെ സ്റ്റേഷനിലെ പോലീസുകാർ തന്നെയാണ്.... ...സാധാരണ വിളിച്ചു പറഞ്ഞാൽ പോലും ആ ഭാഗത്തേക്ക് വരാത്ത ചെക്കു പോലീസ് വെറും 20 മിനിറ്റിലാണ് ആക്സിഡൻറ് സ്പോട്ടിൽ എത്തിയത് ആരും വിളിച്ചു പറയാതെ.... വയർലെസിൽ മെസ്സേജ് കിട്ടി എന്നാണ് സെബാസ്റ്റ്യൻ വാദം..എന്നാൽ അതിനു യാതൊരു തെളിവുമില്ല... അയാളുടെ അതിർത്തിയിൽ ആയത് കൊണ്ട് നമ്മളെ അവിടെ നിന്നും ഒഴിവാക്കാൻ അയാൾ വല്ലാതെ ശ്രമിക്കുന്നത് എനിക്ക് ഫീൽ ചെയ്തു. സെബാസ്റ്റ്യന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് അയാൾ കേസ് അട്ടിമറിച്ചു വണ്ടി ഇടിച്ചവരെ രക്ഷിക്കും എന്ന് എനിക്ക് തോന്നിയത് കൊണ്ട്, ഞാൻ ആ മില്ലിലെ മാനേജറെ വിളിച്ചു രഹസ്യമായി ഒരു സിഡിയിൽ 30 മിനിട്ടു മുന്നേയും പിന്നെയും ഉള്ള വീഡിയോ രണ്ടു കാമറയിൽ നിന്നുള്ളത് വെവ്വേറെ സെബാസ്റ്റ്യൻ അറിയാതെ റെക്കോർഡ് ചെയ്തു."
ജോസഫ് അലക്സ് ചിരിച്ചു.
"അത് നന്നായി, എന്നിട്ടു വിഡിയോ എവിടെ"
"ഞാൻ അത് നശിപ്പിച്ചേനെ, കാരണം എവിഡൻസ് എല്ലാം കൃത്യമായി സെബാസ്റ്റ്യൻ കോടതിയിൽ എത്തിച്ചു, ജോൺ വിളിക്കുന്നത് വരെ എനിക്ക് ശരിക്കും അത്ഭുതം ആയിരുന്നു. സാധാരണ പ്രതികൾക്ക് വേണ്ടി നിൽക്കാറുള്ള സെബാന് എന്ത് പറ്റി എന്നോർത്ത്."
"ഗ്രെറ്റ് വർക്ക് ചാക്കോ, ആ സിഡികൾ കയ്യിൽ ഉണ്ടോ ?"
ചാക്കോ സിഡികൾ കവറോടെ ജോസഫ് അലക്സിന് കൊടുത്തു.
"ശരി എനിക്ക് ഇന്ന് കുറെയേറെ മീറ്റിംഗ് ഉണ്ട്, ഞാൻ ഈ വിഡിയോ സമയം കിട്ടുമ്പോൾ കാണട്ടെ, എന്നിട്ടു ബാക്കി സംസാരിക്കാം. ഇന്ന് രാത്രി ഒരു 8 മണി ആകുമ്പോൾ വരാൻ പറ്റുമോ അല്ലേൽ നാളെ"
"ഞങ്ങൾ രാത്രി വരാം" ജഗൻ പറഞ്ഞു.
"വി വിൽ ഓൾസോ ട്രൈ റ്റു കം സാർ" ചാക്കോയും ജോണും പറഞ്ഞു.
"ഓക്കേ ദെൻ സീ യൂ അറ്റ് 8 പിഎം ഷാർപ്.... ബൈ ദി വെയ് ചാക്കോ ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്, നമ്മൾ ഇതിനു മുന്നേ പരിചയപ്പെട്ടിട്ടുണ്ട് അല്ലെ."
ഉവ്വ് സർ, ഒരു നാല് വര്ഷം മുന്നേ, സിബിഐ യിൽ ഉണ്ടായിരുന്നപ്പോൾ ... സേതുരാമയ്യരുടെ കൂടെ."
"യെസ് യെസ് ഞാൻ ഓർക്കുന്നു. ഇപ്പോൾ സിബിഐ വിട്ടോ
💬 Comments
View all comments