Chapter Title : ചേക്കിലെ വിശേഷങ്ങൾ 5 [Padmarajan]
എന്ന് പറഞ്ഞാൽ അച്യുതൻ നമ്പൂതിരിയുടെയും ആ പെൺകൊച്ചിന്റെയും മരണത്തിന് പുറകിലുള്ളവർക്ക് ശിക്ഷ ആകുമോ, ചാക്കോച്ചിയെ ഫ്രെയിം ചെയ്തത് ആണെങ്കിൽ സെബാനും അതിൽ പങ്കുണ്ടാകില്ലേ, അയാൾ കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമോ"
ജഗനാഥന്റെ ദൃഢമായ ശബ്ദം റൂമിലെ നിശബ്ദതയെ ഭേദിച്ചു പുറത്തേക്കു വന്നു.
ജോസഫ് അലക്സ് ഉടനെ ഒന്നും മിണ്ടിയില്ല കുറച്ചുനേരം കണ്ണടച്ചിരുന്ന് ആലോചിച്ചശേഷം അയാൾ പതുക്കെ പറഞ്ഞു
"ജോൺ വാട്ട് അർ ദി എവിഡെൻസ് എഗാൻസ്റ്റ് ചക്കോച്ചി ?
"സർ സ്വാഭാവികമായിട്ടും ഒന്ന് ട്രക്ക് പിന്നെ വാഹനം ഇടുപ്പിച്ചു തെറിച്ച സ്ഥലത്തെ സിസിടിവി"
"സിസിടിവി ദാറ്റ് ഈസ് ഇന്ററസ്റ്റിംഗ് അതും ഇതുപോലെ ഒരു റിമോട്ട് ഏരിയയിൽ"
സർ ആ വെളിച്ചെണ്ണ മിൽ അവിടുത്തെ ഒരു വലിയ കോടീശ്വരന്റെ ആണ്. അയാളുടെ മക്കൾ ഫ്രാൻസിൽ ഉണ്ട് അടുത്തിടെ അവിടെ നിന്നും കൊപ്ര മോഷണം തുടങ്ങിയപ്പോൾ മകൻ കൊടുത്തയച്ച സിസിടിവി സെറ്റാണ്.
മൂന്നു ക്യാമറ ഒരു 30 മിനിറ്റ് ലൂപ്പ് റെക്കോർഡിങ്. നാല് ദിവസത്തെ സ്റ്റോറേജ്"
ആധുനിക ടെക്‌നോളജിയിൽ വളരെ താല്പര്യമുള്ള ജോസഫ് അലക്സ് എല്ലാവരെയും നോക്കി പറഞ്ഞു.
"ഇത്രേം നല്ല തെളിവ് ഉണ്ടെങ്കിൽ അത് കാണണമല്ലോ , കേട്ടോ ജഗൻ നമ്മുടെ നാട്ടിൽ ഒരു പത്ത് വർഷത്തിനുശേഷം 90 ശതമാനം ക്രൈം ഡിറ്റക്ഷൻ സിസിടിവിയും മൊബൈൽ ട്രാക്കിംഗ് വഴി ആയിരിക്കും. ഫോറിൻ കണ്ട്രീസ് ഒക്കെ ഇപ്പോൾ തന്നെ ഇതൊക്കെ സർവസാധാരണമായി മാറി "
ശേഷം ജോണിനോട്
"സിസിടിവിയിൽ ചാക്കോച്ചിയുടെ മുഖമില്ലേ"
" സർ മുഖം ട്രക്കിന്റെ ഉള്ളിൽ ആയതിനാൽ വ്യക്തമല്ല പക്ഷേ ഡ്രൈവിംഗ് സീറ്റിൽ ചാക്കോച്ചി ആണെന്ന് പോലീസ് വിശ്വസിക്കുന്നു, "
"ആ വീഡിയോ കാണാൻ വഴിയുണ്ടോ"
ചെറിയൊരു ചിരിയോടെ ജോൺ ചാക്കോയെ നോക്കി
അത് വരെ സംസാരിക്കാതിരുന്ന ചാക്കോ പറഞ്ഞു.
" എൻറെ കയ്യിൽ ഉണ്ട്. അതെങ്ങനെ എൻറെ കയ്യിൽ എത്തി എന്ന് ആദ്യം പറയാം. എന്റെ സ്റ്റേഷനിൽ നിന്നും ഈ അപകട സ്ഥലത്തേക്ക് വെറും 7 കിലോമീറ്റർ മാത്രമേ ഉള്ളൂ. ... അതേ സമയം ചേക്കിലേക്കു 23 കിലോമീറ്റർ ഉണ്ട്. ഇവിടെ സ്ഥിരമായി പട്രോളിംഗ് നടത്തുന്നതും ചെറിയ
💬 Comments
View all comments