0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 5 [Padmarajan]

Author : Kambikathakal Read All Parts 2.2K

ദിസ് ട്രാപ്പ്..... അയാളുടെ ജീവനേക്കാൾ പ്രധാനമായി എന്ത് രഹസ്യമാണ് ഉള്ളത്. ഐ കാൻറ്റ് വെയിസ്റ്റ്ട് ടൈം ഓൺ ഹിസ് സയലൻസ്."

കുറച്ചുനേരത്തേക്ക് ആരും മിണ്ടിയില്ല

"ചാക്കോച്ചി എവിടെയായിരുന്നു എന്ന് പറഞ്ഞാൽ അച്യുതൻ നമ്പൂതിരിയുടെയും ആ പെൺകൊച്ചിന്റെയും മരണത്തിന് പുറകിലുള്ളവർക്ക് ശിക്ഷ ആകുമോ, ചാക്കോച്ചിയെ ഫ്രെയിം ചെയ്തത് ആണെങ്കിൽ സെബാനും അതിൽ പങ്കുണ്ടാകില്ലേ, അയാൾ കേസ് ശരിയായ രീതിയിൽ അന്വേഷിക്കുമോ"

ജഗനാഥന്റെ ദൃഢമായ ശബ്ദം റൂമിലെ നിശബ്ദതയെ ഭേദിച്ചു പുറത്തേക്കു വന്നു.

ജോസഫ് അലക്സ് ഉടനെ ഒന്നും മിണ്ടിയില്ല കുറച്ചുനേരം കണ്ണടച്ചിരുന്ന് ആലോചിച്ചശേഷം അയാൾ പതുക്കെ പറഞ്ഞു

"ജോൺ വാട്ട് അർ ദി എവിഡെൻസ് എഗാൻസ്റ്റ് ചക്കോച്ചി ?

"സർ സ്വാഭാവികമായിട്ടും ഒന്ന് ട്രക്ക് പിന്നെ വാഹനം ഇടുപ്പിച്ചു തെറിച്ച സ്ഥലത്തെ സിസിടിവി"

"സിസിടിവി ദാറ്റ് ഈസ് ഇന്ററസ്റ്റിംഗ് അതും ഇതുപോലെ ഒരു റിമോട്ട് ഏരിയയിൽ"

സർ ആ വെളിച്ചെണ്ണ മിൽ അവിടുത്തെ ഒരു വലിയ കോടീശ്വരന്റെ ആണ്. അയാളുടെ മക്കൾ ഫ്രാൻസിൽ ഉണ്ട് അടുത്തിടെ അവിടെ നിന്നും കൊപ്ര മോഷണം തുടങ്ങിയപ്പോൾ മകൻ കൊടുത്തയച്ച സിസിടിവി സെറ്റാണ്.

മൂന്നു ക്യാമറ ഒരു 30 മിനിറ്റ് ലൂപ്പ് റെക്കോർഡിങ്. നാല് ദിവസത്തെ സ്റ്റോറേജ്"

ആധുനിക ടെക്‌നോളജിയിൽ വളരെ താല്പര്യമുള്ള ജോസഫ് അലക്സ് എല്ലാവരെയും നോക്കി പറഞ്ഞു.

"ഇത്രേം നല്ല തെളിവ് ഉണ്ടെങ്കിൽ അത് കാണണമല്ലോ , കേട്ടോ ജഗൻ നമ്മുടെ നാട്ടിൽ ഒരു പത്ത് വർഷത്തിനുശേഷം 90 ശതമാനം ക്രൈം ഡിറ്റക്ഷൻ സിസിടിവിയും മൊബൈൽ ട്രാക്കിംഗ് വഴി ആയിരിക്കും. ഫോറിൻ കണ്ട്രീസ് ഒക്കെ ഇപ്പോൾ തന്നെ ഇതൊക്കെ സർവസാധാരണമായി

💬 Comments

View all comments