0%

Chapter Title : ചേക്കിലെ വിശേഷങ്ങൾ 5 [Padmarajan]

Author : Kambikathakal Read All Parts 2.2K

മാറി "

ശേഷം ജോണിനോട്

"സിസിടിവിയിൽ ചാക്കോച്ചിയുടെ മുഖമില്ലേ"

" സർ മുഖം ട്രക്കിന്റെ ഉള്ളിൽ ആയതിനാൽ വ്യക്തമല്ല പക്ഷേ ഡ്രൈവിംഗ് സീറ്റിൽ ചാക്കോച്ചി ആണെന്ന് പോലീസ് വിശ്വസിക്കുന്നു, "

"ആ വീഡിയോ കാണാൻ വഴിയുണ്ടോ"

ചെറിയൊരു ചിരിയോടെ ജോൺ ചാക്കോയെ നോക്കി

അത് വരെ സംസാരിക്കാതിരുന്ന ചാക്കോ പറഞ്ഞു.

" എൻറെ കയ്യിൽ ഉണ്ട്. അതെങ്ങനെ എൻറെ കയ്യിൽ എത്തി എന്ന് ആദ്യം പറയാം. എന്റെ സ്റ്റേഷനിൽ നിന്നും ഈ അപകട സ്ഥലത്തേക്ക് വെറും 7 കിലോമീറ്റർ മാത്രമേ ഉള്ളൂ. ... അതേ സമയം ചേക്കിലേക്കു 23 കിലോമീറ്റർ ഉണ്ട്. ഇവിടെ സ്ഥിരമായി പട്രോളിംഗ് നടത്തുന്നതും ചെറിയ കേസുകൾ പറഞ്ഞു തീർക്കുന്നതും എൻറെ സ്റ്റേഷനിലെ പോലീസുകാർ തന്നെയാണ്.... ...സാധാരണ വിളിച്ചു പറഞ്ഞാൽ പോലും ആ ഭാഗത്തേക്ക് വരാത്ത ചെക്കു പോലീസ് വെറും 20 മിനിറ്റിലാണ് ആക്സിഡൻറ് സ്പോട്ടിൽ എത്തിയത് ആരും വിളിച്ചു പറയാതെ.... വയർലെസിൽ മെസ്സേജ് കിട്ടി എന്നാണ് സെബാസ്റ്റ്യൻ വാദം..എന്നാൽ അതിനു യാതൊരു തെളിവുമില്ല... അയാളുടെ അതിർത്തിയിൽ ആയത് കൊണ്ട് നമ്മളെ അവിടെ നിന്നും ഒഴിവാക്കാൻ അയാൾ വല്ലാതെ ശ്രമിക്കുന്നത് എനിക്ക് ഫീൽ ചെയ്തു. സെബാസ്റ്റ്യന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് അയാൾ കേസ് അട്ടിമറിച്ചു വണ്ടി ഇടിച്ചവരെ രക്ഷിക്കും എന്ന് എനിക്ക് തോന്നിയത് കൊണ്ട്, ഞാൻ ആ മില്ലിലെ മാനേജറെ വിളിച്ചു രഹസ്യമായി ഒരു സിഡിയിൽ 30 മിനിട്ടു മുന്നേയും പിന്നെയും ഉള്ള വീഡിയോ രണ്ടു കാമറയിൽ നിന്നുള്ളത് വെവ്വേറെ സെബാസ്റ്റ്യൻ അറിയാതെ റെക്കോർഡ് ചെയ്തു."

ജോസഫ് അലക്സ് ചിരിച്ചു.

"അത് നന്നായി, എന്നിട്ടു

💬 Comments

View all comments