Chapter Title : ചെകുത്താൻ [JO]
ആഗതന്റെ സ്വരം.
കണാരൻ നിന്നു വിയർത്തു...അയാൾ അത് ചെയ്യുമെന്ന് കാണാരന്റെ മനസ് പറഞ്ഞു. ആരോഗ്യദൃഢഗാത്രനെങ്കിലും എതിർക്കാൻ കഴിയാത്തത് പോലെ കണാരൻ തളർന്നു നിന്നു....
******* പിറ്റേന്ന്... സർവ പത്രമോഫീസുകളിലും ന്യൂസ് ചാനലുകളിലും ഓരോ കത്തു വന്നു. അത് വായിച്ചവരുടെ നെഞ്ചിടിപ്പ് തൊട്ടടുത്തു നിന്നവർ വരെ കേട്ടു. അമ്പരപ്പോടെ... അല്ലെങ്കിലൊരു ഞെട്ടലോടെ സർവ ചാനലുകളും ആ കത്ത് ലോകത്തെ കാണിച്ചു... അത് ഇപ്രകാരം ആയിരുന്നു.
പ്രിയപ്പെട്ട ഉണ്ണിമോൾക്ക്....,
മോളുടെ കത്തു കിട്ടി. ഈശോപ്പക്കു ഒത്തിരി വിഷമമായി കേട്ടോ... സത്യവായിട്ടും ഈശൊപ്പ ഉണ്ണിമോള് വിളിച്ചത് കേട്ടില്ല. ഈശോപ്പ ഒന്ന് ഉറങ്ങിപ്പോയി. അതോണ്ടാ... ഉണ്ണിമോള് പേടിക്കണ്ടാട്ടോ... ഇനി എന്റെ ഉണ്ണിമോളെ ആരുമൊന്നും ചെയ്യില്ലാട്ടോ... അവരെ ഈശൊപ്പ നോക്കിക്കൊളാം കേട്ടോ... എന്റെ ഉണ്ണിമോളെ വേദനിപ്പിച്ചവരെ ഈശൊപ്പ വെറുതെ വിടുമോ???
ഈശോപ്പക്കു എന്റെ ഉണ്ണിമോളെ വന്നു കാണണമെന്ന് ആഗ്രഹമുണ്ട്... പക്ഷേങ്കി ഈശോപ്പക്കും പനിയാ. അതോണ്ട് എന്റെ ഉണ്ണിമോൾക്കായി എന്റെയൊരു കൂട്ടുകാരനെ... നമ്മുടെ ചെകുത്താൻ അങ്കിളിനെ അങ്ങോട്ട് വിടുന്നുണ്ട്. അവൻ നോക്കിക്കോളും കേട്ടോ...
ഉണ്ണിമോൾക്ക് എത്രയും പെട്ടെന്ന് സുഖമാകും കേട്ടോ...
ഒത്തിരി സ്നേഹത്തോടെ....
ഉണ്ണിമോളുടെ
ഈശൊപ്പ.
******
ചാനലുകളിൽ വന്ന കത്തിനെക്കുറിച്ചു ചിന്തിച്ചിരിക്കുകയായിരുന്നു സിറ്റി പൊലീസ് കമ്മീഷണർ അലക്സ് തോമസ്. മുപ്പത് വയസ്സിന്റെ യവ്വനം... ജിമ്മിൽ പോയി ഉരുട്ടിയെടുത്ത ഉറച്ച ശരീരം. കണ്ണുകളിൽ എപ്പോഴും തിളങ്ങി നിൽക്കുന്ന കൗശലം... അതിനെക്കാളേറെ മനസ്സിൽ നിറഞ്ഞിരിക്കുന്ന ക്രൂരത... അതാണ് അലക്‌സ്.
സാർ....
അലക്‌സ് തലതിരിച്ചു നോക്കി. കൊണ്സ്റ്റബിൾ ഗോവിന്ദൻ.
യെസ് കമിൻ....
സാർ ഒരു പാഴ്‌സലുണ്ട്....
ആ ബെസ്റ്റ്... കത്ത് രണ്ടെണ്ണം വായിച്ചതിന്റെ ക്ഷീണം പോലും തീർന്നില്ലല്ലോടോ ടീവിയിൽ...
💬 Comments
View all comments