Chapter Title : ചെകുത്താൻ ലോഡ്ജ് 2 [Anu]
എവിടെയാ നിങ്ങള് എന്തേലും മിണ്ടെടാ മോനെ"
അവന്റെ ഉള്ളിലെ ഭയം ഇരട്ടിച്ചു....
എവിടെ നിന്നോ വന്ന കടവാവലുകൾ ചിറകടിച്ചു അവനെ മുട്ടിയിരുമി പറന്നു പോയി പുറത്തു നിന്നും കേൾക്കുന്ന നായ്ക്കളുടെ വല്ലാത്ത ഓരിയിടലുകൾ ആ മുറിയിലേക്ക് പ്രതിധ്വനിച്ചു കൊണ്ടിരുന്നു ആ മുറിയിലാകെ വല്ലാത്തൊരു ദുർഗന്ധം പടർന്നു....
അന്ന് കറുത്ത വാവ് ആയതിനാലാവം ഒരു നിലാവെളിച്ചം പോലും ഇല്ലാത്ത ആ കൂരിരുട്ടിൽ ഭയന്നു വിറച്ചു ഫൈസൽ തപ്പി തടഞ്ഞു....
"ഡാ അനസേ മോനെ എന്തേലും പറയെടാ എന്താടാ നിങ്ങള് ഒന്നും മിണ്ടാതെ ഇക്കാനെ പേടിപിക്കാതെടാ"
പേടിച്ചു വിറച്ചു കൊണ്ട് ഫൈസൽ മുറിയുടെ വാതിലിനു അടുത്തേക് പതിയെ തപ്പി തടഞ്ഞു കൊണ്ട് നീങ്ങി...
മുറിയുടെ വാതിലിന്റെ ലോക്കിൽ ഫൈസൽ കൈ വെച്ചതും എവിടെ നിന്നോ എന്നപോലെ പാറി വന്ന കടവാവൽ അവന്റെ മുഖത്തിൽ ഉരസി കൊണ്ട് അകന്നു പോയി...
"അയ്യോ അള്ളോഹ് ഞാൻ ചത്തെ"
അതിന്റെ ചിറകുകൾ കണ്ണുകളിൽ അടിച്ചുരസിയ വേദനയിൽ പിറകിലേക്കു അയാൾ മറിഞ്ഞു വീണു...
"അനസേ ഹംസേ ഒന്ന് രക്ഷിക്കെടാ എന്നെ അയ്യോ എന്റെ കണ്ണു പോയെ ആരേലും ഓടി വായോ"
ഫൈസലിന്റെ വേദന കൊണ്ടുള്ള അലർച്ച ആ മുറിയുടെ പുറത്തേക്കു വരെ പ്രതിധ്വനിച്ചു....
"വേദനിക്കുന്നുണ്ടല്ലേ നിനക്ക് കരയെടാ ഉറക്കെ കരയ് ഞാൻ പ്രാണന് വേണ്ടി നിന്നോട് യാചിച്ചു കരഞ്ഞത് പോലെ ഉറക്കെ കരയ് നീയ്"
ആ ഇരുട്ടിൽ എവിടെ നിന്നോ എന്നപോലെ വന്ന ആ വാക്കുകൾ ഫൈസലിന്റെ കാതുകളിൽ പ്രകമ്പനം കൊണ്ടു...
"ആരാ ആരാ അതു ഇ ഫൈസലിനോട് വേണ്ട നിന്റെ കളി ആരാ നി പറയാൻ"
ആ ശബ്‌ദം നവ്യയുടേത് അല്ലെന്ന് ഫൈസലിന് തോന്നി...
"നിനക്ക് അറിയില്ല അല്ലെ എന്നെ നി ഓർത്തു നോക്ക് മറന്നോ ഇ ശബ്‌ദം നിന്നോട് ജീവന് വേണ്ടി യാചിച്ചു കരഞ്ഞ എന്നെ നീ മറന്നോ ഓർമിപ്പികാം നിന്നെ ഞാൻ"
ഭയന്നു വിറച്ചു തപ്പി തടഞ്ഞു എഴുന്നേൽക്കാൻ നോക്കിയ ഫൈസലിന്റെ കണ്ണുകൾ വല്ലാത്തൊരു പ്രകാശമടിച്ചു അടഞ്ഞു പോയി....
ഒരു രണ്ടു വർഷം പിറകിലേക്കു ആ ഒരു ദിവസത്തിലേക്കു അവന്റെ ഓർമകളെ ആ
💬 Comments
View all comments