Chapter Title : ചെകുത്താൻ ലോഡ്ജ് 2 [Anu]
താങ്ങി കൊടുക്ക്"
കുഴിയിൽ നിന്ന ഹംസ അവരോടായി പറഞ്ഞു..
വിറയ്ക്കുന്ന കൈകളോടെ രാജൻ അവളുടെ തല ഭാഗം പതിയെ പൊക്കി എടുത്തു കാൽ ഭാഗം ഫൈസലും പിടിച്ചു....
ഹംസ അവളെ പതിയെ കുഴിയിലേക് എടുത്തു വെച്ചു...
പെട്ടന്നാണ് അവരു പ്രതീക്ഷിക്കാതെ അവിടെ നല്ലൊരു പെരുമഴ വന്നത്....
"ഹംസേ വേഗം കയറു"
ഫൈസൽ ഹംസയ്ക്കു നേരെ കൈ നീട്ടിയപ്പോൾ അതിൽ പിടിച്ചു ഹംസ മുകളിലേക്കു വലിഞ്ഞു കയറി...
"മണ്ണ് മൂടിക്കോ ഹംസേ പെട്ടന്നാവട്ടെ"
ആ കുരിരുട്ടിൽ മിന്നൽ വെളിച്ചത്തിൽ ചുറ്റുപാടും ഒന്ന് നോക്കി കൊണ്ട് ഫൈസൽ ആരാഞ്ഞു...
"ആഹ്മ്മ അമ്മ മ്മ്"
മൺവെട്ടി എടുത്തു ആ കുഴി മൂടാൻ ഒരുങ്ങിയ ഹംസ ആ ഞരക്കം കേട്ട് പകച്ചു പോയി...
"ഫൈസലേ ഇവളു ചത്തിട്ടില്ലടാ ജീവൻ ഉണ്ട് ഇപ്പോഴും"
അമ്പരപോടെ ഹംസയുടെ വാക്ക് കേട്ടു ഇരുവരും കുഴിയിലേക് വെട്ടമടിച്ചു നോക്കി...
ബോധം മറഞ്ഞിരുന്ന പൂജയുടെ ദേഹത്തു മഴതുള്ളികൾ വീണപ്പോൾ അവൾ ഉണർന്നതാണെന്ന് അവർക്കു മനസിലായി കണ്ണുകൾ തുറന്നു പതിയെ അവൾ ഇളകുന്നത് അവർ അമ്പരപോടെ നോക്കി നിന്നു..
"ഡാ ഫൈസലേ പൊക്കി എടുക്കട്ടേ അവളെ"
കുഴിയിൽ കിടന്നു ഞെരുങ്ങുന്ന അവളെ കണ്ടപ്പോൾ മൺവെട്ടി മാറ്റി വെച്ച ഹംസ അവളെ പുറത്തെടുക്കാൻ ഒരുങ്ങി...
"ഹംസേ വേണ്ട എടുക്കണ്ട ഇനി അവളെ എടുത്തിട്ട് വല്യ കാര്യമൊന്നുമില്ല മണിട്ടു അങ്ങ് മൂടിയെക്ക് അതാ നല്ലത് എടുത്താലും ഇതു ചത്തോളും"
ഫൈസലിന്റെ വാക്ക് കേട്ട രാജൻ ഒന്ന് ഞെട്ടി പോയി...
"ഡാ ഫൈസലേ പെണ്ണിന് ജീവൻ ഉണ്ടെടാ ഇതു വേണോ"
രാജൻ ഭയത്തോടെ ചോദിച്ചു...
"സാർ ഒന്ന് മിണ്ടാതെ ഇരിക്ക് ഹംസേ പറഞ്ഞത് കേട്ടില്ലേ മണ്ണിട്ടു മൂടാൻ"
ഫൈസലിന്റെ ആജ്ഞ കേട്ടു മറ്റൊന്നും ചിന്തിക്കാതെ ഹംസ മണ്ണ് കോരി ജീവന് വേണ്ടി പിടയുന്ന പൂജയുടെ ദേഹത്തേക്കു കോരി ഇട്ടു...
"അഹ് മ്മ്മ"
അവസാന യാചന എന്നോണം അവൾ ഒന്ന് കരഞ്ഞതും അവളുടെ മുഖത്തെക്കു ഹംസ മണ്ണ് കോരി ഇട്ടു ഒപ്പം മഴ വെള്ളവും കയറി ആ വലിയ കുഴി മുഴുവൻ നിറഞ്ഞു..
അവസാന മണ്ണും ആ കുഴിയിലേക്ക്
💬 Comments
View all comments