0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26K

"ആ ഫൈസലിക്ക ഒരു സിംഗിൾ റൂം വേണം ഇന്ന് ഒരു ദിവസത്തേക്ക് മതി ഇവൾക്കൊരു ഇന്റർവ്യൂ ഉണ്ട് നാളെ ഇവിടെ അടുത്ത എന്റെ അമ്മേടെ ചേച്ചിടെ മോളാ ഇതു അപ്പൊ രാവിലെ ചെല്ലണം അങ്ങോട്ടേക്ക് അതോണ്ടാ റൂം എടുക്കാന്ന് വെച്ചേ വീട്ടീന്ന് ഇറങ്ങിയ സമയത്തിന് എത്തില്ല"

അയാളെ വിശ്വസിപ്പിക്കാൻ എന്നവണ്ണം അവൻ ഒരു കള്ളം പറഞ്ഞൊപ്പിച്ചു...

"ആണോ എങ്കിൽ ആ മുകളിലെ രണ്ടാമത്തെ റൂം എടുത്തോ നിങ്ങള് ഇന്ന മോളെ ചാവി കേറി നോക്കിക്കോ റൂമൊക്കെ"

അയാൾ ഒന്ന് ഇളിച്ചു കാട്ടി ഒരു ചാവി എടുത്തു അവൾക്കു നേരെ നീട്ടി..

ഉള്ളിലെ പേടി പുറത്തു കാണിക്കാതെ അവൾ ആ ചാവി വാങ്ങിച്ചു...

"എന്നാ മാളു നീ പോയി മുറിയൊക്കെ ഒന്ന് നോക്ക് ഞാനി അഡ്രസ് ഒന്ന് എഴുതി കൊടുത്തിട്ടു വരാം ചെല്ല് ഞാൻ ഇപ്പൊ വന്നോളാം പേടിക്കാതെ ചെല്ല്"

അവൻ പറഞ്ഞത് കേട്ടു ഒന്ന് മൂളി കൊണ്ട് പേടിയോടെ അവൾ പതിയെ അകത്തേക്ക് നടന്നു ചുറ്റുപാടും ഇരുട്ടു മാത്രം ആയിരുന്നു വെളിച്ചവും ഒരു വൃത്തിയും ഇല്ലാത്ത ഒരു പഴഞ്ചൻ ലോഡ്ജ് വല്ലാത്ത മദ്യത്തിന്റെയും സിഗരറ്റിന്റെയും മറ്റെന്തിന്റെയൊക്കെയോ രൂക്ഷ ഗന്ധം അവളെ വല്ലാതെ അലോസരപ്പെടുത്തി...

ഒരു ഗുഹയിലേക്ക് കയറിചെലും പോലെ ഇരുട്ടു മൂടിയ ആ വഴിയിലൂടെ ഭയത്തോടെ നടന്നു കൊണ്ടവൾ മുകളിലേക്കള്ള സ്റ്റെപ് കയറി ആ ചുറ്റുപാടു കണ്ടു അവളുടെ നെഞ്ചിടിപ്പ് കൂടി കൊണ്ടിരുന്നു...

താഴത്തെ പോലെ ഇരുട്ടു മൂടിയതല്ലായിരുന്നു മുകളിൽ നല്ല വെളിച്ചം ഉണ്ടായിരുന്നു മുറികളൊക്കെ മുകളിൽ ആയിരുന്നത് കൊണ്ടാകാം എന്നവൾ ഓർത്തു...

ഇടുങ്ങിയ ചെറിയ വഴിപോലെ

💬 Comments

View all comments