0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26K

ഒരു നീഗുടത്ത നിറഞ്ഞ അന്തരിക്ഷം ആയിരുന്നു...

പതിയെ അകത്തേക്ക് കയറിയ അവരെ കണ്ടപ്പോൾ ഒരു കറുത്ത് തടിച്ച് രൂപമുള്ളയാൾ അവരുടെ അടുത്തേക് വേഗത്തിൽ നടന്നു വന്നു...

"ഹാ നീ ആയിരുന്നോ എന്താടാ കുറെ ആയല്ലോ കണ്ടിട്ട് അല്ല ഇതാരാ കൂടെ ഒരാളു"

നന്ദുവിനെ നോക്കി അയാൾ അതു പറഞ്ഞപ്പോൾ നവ്യ ഒന്ന് ഭയന്നു പോയി...

അയാൾക്കു എങ്ങനെ നന്ദുവിനെ അറിയാം എന്നവൾ ഓർത്തു...

കറുത്ത് തടിച്ചു കട്ടി മീശയും കുട വയറും ആകെ കൂടെ വികൃത രൂപമുള്ള ആ മനുഷ്യന്റെ നോട്ടം തന്റെ നേർക്കു തിരിഞ്ഞപ്പോൾ നവ്യ പേടിയോടെ നിന്നു ഉരുകാൻ തുടങ്ങി...

"ഏട്ടാ ഒന്നിങ്ങു വന്നേ"

പിറകിൽ നിന്നും അവന്റെ കൈ മുറുക്കെ പിടിച്ചവൾ അയാളുടെ മുന്നിൽ നിന്നും ഒന്ന് മാറി നിന്നു...

"എന്താ മാളു എന്തു പറ്റി"

അവളുടെ പരുങ്ങൽ കണ്ടപ്പോൾ അവൻ ചോദിച്ചു...

"അതു ഏട്ടാ നമ്മുക്ക് ഇവിടെ വേണോ എനിക്ക് എന്തോ ഒരു പേടി പോലെ അയാളുടെ നോട്ടമൊന്നും അത്ര ശരിയല്ല പിന്നെ ഇവിടെയൊക്കെ കാണുമ്പോ എന്തോ ഒരു പേടി അല്ല ഏട്ടനെ എങ്ങനെയ അയാൾക്കു അറിയുന്നേ"

അവൾ സംശയത്തോടെ ചോദിച്ചു...

"അങ്ങനെ ഒന്നുമില്ല മാളു അയാള് നല്ല ആളാ അതൊക്കെ തോന്നുന്നത നിനക്ക് ഞാനിവിടെ കുറെ വട്ടം വന്നിട്ടുള്ളതാ ഞാൻ പറഞ്ഞില്ലേ നേരത്തെ ഒരു കുഴപ്പവും ഇല്ല നീ പേടിക്കാതെ ഇരിക്ക് വാ നമ്മുക്ക് ഒരു റൂം എടുകാം"

അവനെ പിന്നെയും പറഞ്ഞു വിഷമിപ്പിക്കേണ്ടെന്നു വെച്ച് വേറെ ഒന്നും പറയാതെ അവന്റെ പിറകിലായി അവൾ മെല്ലെ പരുങ്ങി കൊണ്ട് നടന്നു...

💬 Comments

View all comments