Chapter Title : ചെകുത്താൻ ലോഡ്ജ് [Anu]
വലിയ കാര്യമാക്കിയില്ല....
ആ സായം സന്ധ്യയിൽ അവനെ തന്നിലേക്കു ചേർത്തു പിടിച്ചു കൊണ്ട് ആ കാപ്പി തോട്ടങ്ങൾ നിറഞ്ഞ മലചെരുവിലൂടെയുള്ള യാത്രയിൽ അവൾ മറ്റെല്ലാം മറക്കുകയായിരുന്നു..
നേരം ഒന്ന് ഇരുട്ടിയപ്പോയെക്കും അവർ ലക്ഷ്യസ്ഥാനത്തു എത്തി...
അവൾ വിചാരിച്ച പോലെ ഉള്ള ഒരു അബിയൻസ് ഒന്നും അല്ലായിരുന്നു അവിടെ ഒറ്റ നോട്ടത്തിൽ കണ്ടാൽ ഒരു ലോക്കൽ ലോഡ്ജ്...
"നന്ദു ഇവിടെ ആണോ നമ്മള് റൂം എടുക്കുന്നെ"
അവൻ വണ്ടി ഒന്ന് ഒതുക്കി വെച്ചപ്പോൾ അവൾ ചുറ്റുപാടും ഒന്ന് നിരീക്ഷിച്ചു കൊണ്ട് ചോദിച്ചു...
"വലിയ ഹോട്ടലിൽ ഒന്നും നമുക്ക് പോയാൽ അങ്ങനെ റൂം തരില്ല മാളു അവര് പ്രൂഫോകെ ചോദിക്കും എന്തേലും സംശയം തോന്നിയാൽ പിന്നെ അതു വലിയ പ്രശ്നമാകും ഇവിടെ ആകുമ്പോ ഞാൻ കുറെ വട്ടം വന്നിട്ടുള്ളതാ എനിക്ക് അറിയുന്നവരാ ഇവിടെ ഉള്ളത് പേടിക്കാൻ ഒന്നുമില്ല നീ ഇറങ്ങു നമ്മുക്ക് റൂം എടുത്തിട്ട് ഒന്ന് ഫ്രഷ് ആയിട്ടു പുറത്തൊക്കെ ഒന്ന് നടക്കാം കുറച്ചു നേരം ഒന്ന് അഡ്ജസ്റ്റ് ചെയെന്നെ വേറെ വഴി ഇല്ല മാളു"
അവൻ അങ്ങനെ പറഞ്ഞപ്പോൾ എന്തോ അവൾക്കും അതു ശരിയാണെന്നു തോന്നി ചെറിയ പേടിയോടെ ആണെങ്കിലും അവൾ വണ്ടിയിൽ നിന്നും പതിയെ ഇറങ്ങി...
അവൻ വണ്ടി ഒന്ന് ഒതുക്കി വെച്ചു അവളെയും കൂട്ടി ആ ലോഡ്ജിനു അകത്തേക്ക് നടന്നു...
ആകെ ഒരു വിജനമായ പ്രദേശം ആയിരുന്നു അവിടം വേറെ ആരെയും കാണാനുമില്ല ഒരു ആളും അനക്കവുമില്ല ചുറ്റും വേറെ വീടുകളോ കടകളോ ഒന്നുമില്ല റോഡിൽ നിന്നും കുറച്ചു അകത്തോട്ടായി ഒരു പഴയ കെട്ടിടം ആകെ
💬 Comments
View all comments