0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26.2K

വാ നമ്മുക്ക് അകത്തു പോകാം അവര് ഇനി വരില്ല വാ അകത്തു കയറു "

അവന്റെ ആ വാക്കുകൾ കേട്ടപ്പോയാണ് നവ്യയ്ക്കു ശ്വാസം നേരെ വീണത് അതു വലിയൊരു ചതി ആണെന്ന് അറിയാതെ അതും വിശ്വസിച്ചു കൊണ്ടവൾ ഒന്ന് പുഞ്ചിരിച്ചു...

"ഞാൻ ശരിക്കും പേടിച്ചു പോയി ഏട്ടാ വേറെ എന്തേലും പ്രശ്നം ആയിരിക്കുമെന്ന് കരുതി ഇപ്പോഴാ ഒരു സമാധാനം ആയെ"

അവൾ ആശ്വാസത്തോടെ അതു പറഞ്ഞപ്പോൾ അവന്റെ ഉള്ളിലെ മൃഗം അറിയാതെ ചിരിക്കുകയായിരുന്നു...

"നീ ഇങ്ങു വാ മാളു"

മുറിക്കു അകത്തെക്ക് കയറിയ നന്ദൻ അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അകത്തേക്ക് വലിച്ചു...

"അഹ് ഏട്ടാ ഇങ്ങനെ വലിക്കല്ലേ വേദനിക്കണുട്ടോ എന്താ ഇ കാണിക്കണേ"

അവന്റെ ബലം പിടുത്തത്തിൽ നന്നായി വേദനിച്ച അവൾ കൈ ഒന്ന് കുടഞ്ഞു....

"നീ ഇങ്ങു അടുത്തു വാ പെണ്ണെ"

അവളെ തന്നിലേക്കു അടുപ്പിച്ചു കൊണ്ടവൻ അവളുടെ വയറിലൂടെ കൈ ചേർത്തു കോർത്തു പിടിച്ചു കൊണ്ട് തന്റെ നെഞ്ചിലേക്കു അമർത്തി ഒപ്പം വാതിൽ പതിയെ അടച്ചു....

"ഏട്ടാ പതിയെ"

അവന്റെ നെഞ്ചിലെ ചൂട് ഏറ്റപ്പോൾ എന്തെന്നില്ലാത്ത നാണത്തോടെ അവൾ ഒന്ന് ചിണുങ്ങി...

"മാളു"

അവന്റെ വിളി കേട്ടു അവൾ മുഖം ഉയർത്തി അവന്റെ കണ്ണുകളിലേക്കു ഇമ വെട്ടാതെ നോക്കി നിന്നു....

അവന്റെ കണ്ണുകളിൽ സ്നേഹമല്ല പകരം കാമവും ചതിയും മാത്രമാണെന്ന് തിരിച്ചറിയാതെ അവന്റെ അഭിനയത്തിൽ അവൾ വീണു പോകുകയായിരുന്നു....

അവളുടെ ഇരു ഷോൾഡറിലും പിടിച്ചു കൊണ്ടവൻ അവളെ തന്നിൽ നിന്നും ഒന്ന് പതിയെ അവൻ അകറ്റി നിർത്തി....

അവളുടെ മൂർദാവു തൊട്ടു കാൽ

💬 Comments

View all comments