0%

Chapter Title : ചെകുത്താൻ ലോഡ്ജ്‌ [Anu]

Author : lion Read All Parts 26K

അവളുടെ കൈയിൽ പതിയെ പിടിച്ചു കൊണ്ട് ചോദിച്ചു...

"അതല്ല ഏട്ടാ എനിക്ക് ഇങ്ങനെയൊക്കെ ഞാൻ ഇതുവരെ എന്റെ വിട് വിട്ടു എവിടേം പോയിട്ടില്ല പേടിയാ എനിക്ക് ഇങ്ങനെയൊക്കെ അമ്മയൊക്കെ പുറത്തക്ക് വിടാറു പോലുമില്ല അച്ഛനെ പേടിച്ച് എന്റെ അച്ഛന്റെ കാര്യം അറിയാല്ലോ ഏട്ടന് എല്ലാവരേം സംശയ അതാ അമ്മയ്ക്ക് ഇത്ര പേടി അച്ഛനോ മറ്റോ ഇതു അറിഞ്ഞാൽ എന്നേം ഏട്ടനേം അമ്മയെയും എല്ലാവരേം കൊല്ലും"

അവളുടെ വീട്ടിലെ കാര്യങ്ങൾ ഏകദേശം അറിയുന്ന നന്ദുവിനു അവളു പറഞ്ഞതൊക്കെ സത്യമാണെന്നു തോന്നി...

"അതൊന്നും സാരമില്ല മാളു നീ പേടിക്കേണ്ട ഒന്നും ഉണ്ടാവില്ല നമ്മുക്ക് പെട്ടന്ന് പോയി വരാം വാ എഴുന്നേൽക് ഇവിടെ ഇങ്ങനെ ഇരുന്നിട്ട് ഇനി വേറെ ആരും കാണണ്ട അറിയുന്ന ആരേലും കണ്ടാൽ അതോടെ തീർന്നു എല്ലാം വാ എഴുന്നേൽക് നീയ്"

അവൻ മെല്ലെ എഴുന്നേറ്റു അവളുടെ കൈയിൽ പിടിച്ചു അവളെ എഴുന്നേൽപ്പിച്ചു....

അവന്റെ ബുള്ളറ്റിൽ കയറി ഇരുന്നു കൊണ്ടവൻ വണ്ടി സ്റ്റാർട്ട്‌ ആക്കി...

"വാ കേറൂ മാളു ആരേലും കാണും മുൻപ് കേറൂ പിന്നെ ആ ഷാൾ എടുത്തു തലയിലൂടെ ഇട്ടു മറച്ചോ വേറെ ആരും കാണണ്ട"
അവന്റെ വാക്ക് കേട്ടു തന്റെ ഷാൾ എടുത്തു തലയിലൂടെ ഇട്ടു മുഖം മറച്ചു കൊണ്ടവൾ ചെറിയ ഉൾ ഭയത്തോടെ തന്നെ വണ്ടിയിൽ കയറി ഇരുന്നു...

"അപ്പൊ പോകാം മാളു നേരെ ഇരിക്ക് ശ്രദിച്ച്"

അവൻ വണ്ടി പതിയെ മുന്നോട്ടു എടുത്തു..

"മ്മ് പോകാം"

അവൾ പരിസരം ആകെ ഒന്ന് പേടിയോടെ വിക്ഷിച്ചു....

വലിയ വാഹനങ്ങൾ ഒന്നും ഇല്ലാത്ത വിജനമായ

💬 Comments

View all comments