0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 2 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.9K

ലച്ചു മോളു അടുക്കളയിലേക്കും പോയി.. ഒന്ന് വലിക്കാം എന്ന് വിജാരിച്ചപ്പോൾ ഇനി സിഗേരറ് ഇല്ല.... ഞാൻ മെല്ല തൊടിയുടെ അരികിലൂടെ നടന്നു... നടന്നു നടന്നു ചാത്തനും നീലിയു കൂര കെട്ടിയ ആ സ്ഥലത്ത് എത്തി..

ഒരു ചെറിയ കൂര മണ്കട്ടകൾ കൊണ്ടുള്ള ചുമരും, കരിമ്പന പട്ടകകൾ കൊണ്ടുള്ള മേൽക്കൂരയും..... ചെറുതാണെങ്കിലും നല്ല ചന്തം ഉള്ള കൊച്ചു വീട്....... ഞാൻ ചെല്ലുമ്പോൾ വീടിന്റെ ഉമ്മറത്തു ചാത്തൻ ഇരുന്നു കുടിച്ചു കൊണ്ടിരിക്കുന്നു.....

മൂപ്പർ ഇപ്പോൾ തന്നെ നല്ല ഫിറ്റായ ഇരിപ്പാണ്...... എന്നെ കണ്ടതും..

അല്ല....... ആരാ ഇത് തമ്പ്രാൻ കുഞ്ഞു വന്നോ ??? കള്ളിന്റെ ലഹരിയിൽ നാവു പേറാതെ അവൻ ഇരുന്നിടത്തു നിൽക്കാൻ നോക്കി.. ചാത്തൻ ഇരിക്കൂ.....ഞാൻ അയാളെ.. അവിടെ തന്നെ പിടിച്ചിരുത്തി....

അത് പിന്നെ അടിയൻ ഒരു ലേശം മോന്തി...... ഇന്ന് കൊയ്ത്തു കഴിഞ്ഞ ദിവസം അല്ലെ.... അതിന്റെ ഒരു സന്തോഷം..... അവൻ ലഹരിയിൽ വിളർത്ത ചിരിയോടെ എന്നെ നോക്കി പറഞ്ഞു..

ഡീ....... നീലി....... ഇവൾ എവിടെ പോയി പണ്ടാരം അടങ്ങി കിടക്കുവാ ??? ചാത്തൻ ദേശ്യത്തോടെ നീലിയെ കാഞ്ഞാഞ്ഞുള്ള...... അരിശത്തിൽ അകത്തേക്കു നോക്കി ഉറക്കെ വിളിച്ചു....

നീലി വിളികേട്ട് പുറത്തു വന്നു.

ഡീ ഒരുമ്പെട്ടോളെ...... തമ്പ്രാൻ കുഞ്ഞു വന്നിരിക്കുണൂ.... നീ ആ പയാ ഇങ്ങോട്ടേക്കു എടുത്തിടൂ.... കുഞ്ഞു ഇരിക്കട്ടെ...

നീലി അകത്തു നിന്നും ഒരു പായ എടുത്തു കൊണ്ട് വന്നു..

അത് നിലത്തിട്ട് കുഞ്ഞേ ഇവിടെ ഇരിക്കാൻ വേറൊന്നും ഇല്ല.... ഓ അതൊന്നും സാരല്യ ഞാൻ ഇവിടെ ഇതിൽ ഇരുന്നോളാം എന്ന് പറഞ്ഞു ഞാൻ അതിൽ ഇരുന്നു.....

💬 Comments

View all comments