0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.2K

ഇത് പോലുള്ള പാവയാണോ ????

ഹഹഹഹ..... അയ്യേ പാവകൊണ്ടു കളിക്കുക കുട്ടികൾ അല്ലെ ?? അമ്മാമ്മക് സാരി... യാ .. അവൾ അമ്മാമ്മയുട കളിയാക്കി യുള്ള ചോദ്യം കേട്ടു ചിരിച്ചു....... കൊണ്ട് പറഞ്ഞു...

എന്നിട്ട് എവിടെ ലച്ചു മോളെ.... സാരി ??

അതൊക്കെ അമ്മ മോളിലെ മുറിയിൽ കൊണ്ട് വച്ചു.... കുറച്ചു കഴിഞ്ഞ അമ്മ എടുത്തു തരും ..ട്ടോ...

നിനക്ക് എന്താ നിന്റെ കുട്ടൻ മാമൻ അവിടെന്നു കഴിക്കാൻ വാങ്ങി തന്നെ ???? അമ്മമ്മ വീണ്ടും അവളുടെ രസമുള്ള സംസാരം കേൾക്കാൻ പിന്നെയും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു.

ഐസ് ക്രീം..... ഇത്ര വലിയ ഐസ് ക്രീം അവൾ രണ്ടു കൈകൊണ്ടു വലിപ്പം വിവരിച്ചു കൊണ്ട് അമ്മാമ്മക് പറഞ്ഞു കൊടുത്തു..

ഹഹഹ..... എന്റെ ലച്ചു പെണ്ണേ... ഇത്ര വലിയ ഐസ് ക്രീം ഉണ്ടോടി. .നീ അമ്മമ്മയെ പറ്റിക്കാൻ പറയുന്നതാ....

അപ്പോൾ അവൾ പിന്നെ വലിപ്പം കുറച്ചു കാണിച്ചു.... ഇത്രയും ഉണ്ട് അമ്മമ്മേ സത്യം....

മം.... മം...... അമ്മമ്മ ചിരിച്ചു കൊണ്ട്... മുറുക്കൽ തുടർന്നു........

അമ്മമ്മേ അമ്മമ്മകും അച്ചാച്ചനും എടുത്തതാ... ഇതാ നോക്കൂ ചേച്ചി അവർക്കു വേണ്ടി ഞങ്ങൾ എടുത്ത ഡ്രസ്സ്‌ കൊണ്ട് വന്നു അമ്മമ്മക് കാണിച്ചു കൊടുത്തു...

ഓഹ് എന്തിനാ എന്റെ തനൂ ഞങ്ങൾക്ക്......ഇപ്പോൾ ഇതൊക്കെ എടുത്തേ ??? നിങ്ങൾ കുട്ടികൾക്കല്ലേ വേണ്ടത് ??

അമ്മമ്മ ചേച്ചിയുടെ കയ്യിൽ നിന്ന് അവർക്കു വേണ്ടി എടുത്ത സെറ്റു മുണ്ടും അച്ചാച്ചന് എടുത്ത മുണ്ടും വാങ്ങിക്കൊണ്ടു ....

നിങ്ങൾ ജാനു വിനു എടുത്തില്ലേ ??

ഉണ്ട് അമ്മമ.. അമ്മക്കും എടുത്തു.. ചേച്ചി...

💬 Comments

View all comments