0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.2K

വാഴ ഇലയിൽ അരിയും പൂവും.... അതിനടുത്തു ഒരു ജോല്സ്യനെ പോലെ ഒരാൾ... കവടി നിരത്തി..... പ്രശ്നം പറയുകയാണ്....

ഞാൻ പൂമുഖത്തേക്കു കയറി

ഇത് എന്റെ മാളുവിന്റെ മോനാ എന്നെ നോക്കി അച്ചാച്ചൻ പൂശാലിക് പരിചയപ്പെടുത്തി...

ഓ ..... മുംബൈയിൽ നിന്ന് വന്ന ...... അയാൾ എന്നെ അടി മുടി ഒന്ന് നോക്കി......

കഴിഞ്ഞ വർഷം മുടങ്ങിയ കരിങ്കുട്ടി കർമം ... നടത്തണം അതും എത്രയും പെട്ടെന്ന് നടത്തിയാൽ അത്രയും നന്ന്.. പിന്നെ കാടും പടലും പിടിച്ചു പൂജ മുടങ്ങി കിടക്കുന്ന പാമ്പിൻ കാവ് ഒന്ന് നന്നായി വൃത്തിയാക്കിക്കോളൂ..... അവിടെത്തെ പൂജയും ഇക്കുറി നന്നായി തന്നെ നടന്നോട്ടെ...... വേറെ പ്രത്യകിച്ചും ദോഷങ്ങൾ ഒന്നും കാണാൻ ഇല്ല.... പിന്നെ എല്ലാറ്റിനും വേണ്ട ചാർത്തു ഞാൻ തരാം.......

അയാൾ കബഡികൾ... എല്ലാം വാരി കൂടി സഞ്ചിയിൽ ആക്കി... പോകാനുള്ള തയ്യാറെടുപ്പിൽ...

ഗുരുനാഥാ ചായ കുടിച്ചിട്ട് പോകാം.. ( ജ്യോത്സ്യന്മാരെ കുറച്ചു അതികം ബഹുമാനത്തോടെ അന്ന് ഗുരുനാഥാ എന്ന് വിളിച്ചിരുന്നു )

ജാനു ഏട്ടത്തി അപ്പോഴേക്കും ചായയും...... ഒരു ഇലയിൽ പഴവും ആയി വന്നു.... ഇറങ്ങുന്നതിനു മുൻപ് അച്ചാച്ചൻ അയാൾക്കു കൊടുക്കാനുള്ള ദക്ഷിണ കൊടുത്തു....

അയാൾ പടി ഇറങ്ങി പോയി...

നേരം സന്ധ്യ ആകുന്നു... ഞാൻ ഒന്ന് മേല്കഴുകി.. ഉമ്മറത്തു ഇന്ന് വാങ്ങിയ പുതിയ പാവക്കുട്ടിയോടെ ഒറ്റക് വർത്താനം പറഞ്ഞു കളിച്ചു കൊണ്ടിരിക്കുന്ന ലച്ചു മോളോട് അമ്മമ്മ... ലച്ചു ഇന്ന് പട്ടണത്തിൽ പോയിട്ട് ലച്ചു അമ്മാമ്മക് എന്താ ഒന്നും കൊണ്ടുവരാഞ്ഞേ ???

അമ്മാമ്മക് കൊണ്ടുവന്നിട്ടുണ്ടല്ലോ....

അതെയോ ?? എന്താ കൊണ്ട് വന്നേ ?

💬 Comments

View all comments