0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 4 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.2K

അവനു തോന്നിയല്ലോ തിരിച്ചു വരണം എന്ന്..... അമ്മക്ക് അത് കേട്ടു സന്തോഷം ആയി...

ആട്ടെ എന്നാ ?? എപ്പോഴാ ബാലാ വരുന്നേ ??? തിയ്യതി വല്ലോം ഉണ്ടോ കത്തിൽ ??

ഓഹ് പിന്നെ ഇ വരുന്ന ഇരുപതാം തിയ്യതി എന്നാ.... എഴുതിയിരിക്കുന്നു ..

അത് കേട്ട് അമ്മമ്മ..... സന്തോഷത്തോടെ ചിരിച്ചു കൊണ്ട് ..

കുട്ടാ എന്റെ കുട്ടി ഒരു അഞ്ചു ഉറുപ്പി എടുത്തു കൊണ്ട് വാ... അച്ചാച്ചന്റെ മേശേടെ വലിപ്പിൽ കാണും....

ഞാൻ ലച്ചു മോളെ മടിയിൽ നിന്നും ഇറക്കി..... അകത്തു പോയി അഞ്ചു രൂപ എടുത്തു കൊണ്ട് വന്നു അമ്മമ്മ അത് ബാലേട്ടന് കൊടുത്തു വാങ്ങാൻ ഇത്തിരി മടിച്ചുവെങ്കില്ക്കിലും...... അമ്മമ്മയുടെ നിർബന്ധം കാരണം അയാൾ അത് വാങ്ങി ... ഇതൊന്നും വേണ്ടായിരുന്നു... അയാൾ തല ചൊറിഞ്ഞു മുറുക്കാൻ കറ പുരണ്ട പല്ലുകൾ മുഴുവൻ പുറത്തു കാണിച്ചു ചിരിച്ചു കൊണ്ട് അമ്മയെ നോക്കി പറഞ്ഞു.... ഇന്നിപ്പോ എത്രയാ ബാല തിയ്യതി ???? പോകാൻ ഭാവിച്ച ബാലേട്ടനോട് അമ്മമ്മ...

ഇന്ന് ഇപ്പോൾ 17 ആയില്യേ.. ഇനി രണ്ടു മൂന്നു ദിവസം കൂടി യെ ഉള്ളൂ..... അപ്പൊ ഇനി ഞാൻ നിക്കണില്യ പോട്ടെ നാലഞ്ചു വീടുകളും കൂടി ഉണ്ട്..... അയാൾ... പാടിറങ്ങി പോയി.....

നേരം ഉച്ചയാകാനായി പണി നിർത്തി ഉച്ചയൂണിനും മറ്റുമായി തോട്ടുവരമ്പത്തു കൂടി പോകുന്ന പണിക്കാർ... അമ്മമ്മ പശുവിനെ അഴിച്ചു കൊണ്ട് വരാൻ തൊടിയിലേക്കുള്ള പുറപ്പാടാണ്..

വയ്യ മോനെ കാലിന്റെ മുട്ടിനാ ഉള്ള വേദന മുഴുവൻ.... എവിടെങ്കിലും കുറച്ചു നേരം ഇരുന്നാൽ പിന്നെ എഴുനേൽക്കാൻ നല്ല പാടാ.... ഞാൻ

💬 Comments

View all comments