0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]

Author : samudrakkani Read All Parts 2076

വിശേഷിച്ചു.... എന്തെങ്കിലും ???

അത്..... കണ്ണൻ തമ്പ്രാൻ രണ്ടീസം മുൻപ് അടിയനോട് ഏല്പിച്ചിരുന്നെ... നല്ല ഇളയ ആടിനെ കിട്ടിയാൽ ഇവിടെ കുറച്ചു തരണം എന്ന്.

ഇന്ന് ഒരു ഇളയ... ആടിനെ.. വെട്ടി.. അപ്പൊ അതിന്റെ കുറച്ചു ഇവിടെ തരാൻ വന്നതാ.....

ഉവ്വോ ?? നന്നായി..

എന്നാൽ ഇത് അങ്ങോട്ട്‌ വച്ചാട്ടെ.. തിണ്ണയിലെ പൊതി എടുത്തു അയാൾ അമ്മാമ്മക് കൊടുത്തു..

അപ്പൊ... അടിയൻ അങ്ങോട്ട്‌... അയാൾ പോകാൻ... ഇറങ്ങി..

നികൂ..... ചെല്ലി... ഇവിടെ വരെ വന്നിട്ട് എന്തെങ്കിലും കുടിക്കാതെ.. പോകേണ്ട..... നികൂ...

അമ്മമ്മ അയാളെ വിളിച്ചു തിണ്ണയിൽ ഇരുത്തി..

മോളെ...... തനൂ....ഒന്നിങ്ങോട്ടു വരൂ..... ഇതാ ഇതങ്ങോട്ട് അടുക്കളയിൽ കൊണ്ട് വച്ചോളൂ.... അടുക്കളയിൽ ഉള്ള ചേച്ചിയെ അമ്മമ്മ നീട്ടി വിളിച്ചു....

ചേച്ചി വന്നു.

മോളെ ഇത് കുറച്ചു ആട്ടിറച്ചിയാ.. നീ ഇത് അങ്ങോട്ട്‌ എടുത്തോളൂ.. ഇന്ന് ഗംഗ വരും എന്ന് പറഞ്ഞത്അല്ലെ നീ നന്നായി കുരുമുളക് ഇട്ടു ഇത് വരട്ടി വെക്കൂ...

പിന്നെ നീ ചെല്ലിക് കഴിക്കാൻ എന്തെങ്കിലും എടുത്തോളൂ....

ചേച്ചി പൊതി അകത്തു കൊണ്ട് വച്ചു. ചെല്ലിക് കഴിക്കാനുള്ള ഭക്ഷണം കൊണ്ടുവന്നു....

ചെല്ലി കഴിച്ചു കഴിയുന്ന വരെ അമ്മാമ ചെല്ലിയോട് ഓരോ നാട്ടുവർത്തമാനം... പറഞ്ഞു..കൊണ്ടിരുന്ന.....

അയാൾ യാത്ര പറഞ്ഞു പോയി..

ഒരു പത്തു മിനിറ്റ് ആയിക്കാണും പതിവ് പ്രഭാത യാത്ര കഴിഞ്ഞു അച്ചാച്ചൻ കയറി വന്നു..

മോൻ പുറത്തൊന്നും പോയില്ലേ ??

ഉമ്മറത്തു ഇരിക്കുന്ന എന്നെ കണ്ടു അച്ചാച്ചൻ..

ഇല്ല...

മം ഞാൻ രാവിലെ നേരെത്തെ ഇറങ്ങി.. അതൊരു പതിവാ.. നീ ഉറങ്ങിക്കോട്ടെ എന്ന് വിചാരിച്ച നിന്നെ വിളിക്കാഞ്ഞേ..

എവിടെ.... കാന്താരി ??? അച്ചാച്ചൻ ലച്ചു മോളെ കാണാഞ്ഞു ചോദിച്ചു...

അവൾ അകത്തുണ്ട് ചേച്ചിയുടെ കൂടെ....... ഇന്ന് നല്ല വാശിയിൽ ആ...

എം.. അവളുടെ വാശിയൊക്കെ ഞാൻ വന്നാൽ മാറും... അച്ചാച്ചൻ അകത്തേക്ക് ലച്ചു മോളെ നോക്കി കൊണ്ട് പോയി..

അച്ചാച്ചന്റെ ശബ്ദം പൂമുഖത് കേട്ടപ്പോൾ തന്നെ ലച്ചു അടുക്കളയിൽ നിന്നും പുറത്തു വന്നു.... പിന്നെ അച്ചാച്ചനോടായി അവളുടെ ഗുസ്തി..... അവർ അച്ചാച്ചന്റെ റൂമിൽ.... പോയി അവിടെ കളിച്ചു കൊണ്ടിരുന്നു...

💬 Comments

View all comments