Chapter Title : ചേലാമലയുടെ താഴ്വരയിൽ 5 [സമുദ്രക്കനി]
എനിക്കു ഇപ്പോഴും ഈ നിങ്ങളുടെ മലയാളം ശെരിക്കങ്ങോട്ടു വഴങ്ങില്ല... പക്ഷെ പഞ്ചമി നന്നായി പറയും. ഗംഗേട്ടന് വലിയ നിർബന്ധം ആയിരുന്നു മോള് മലയാളം സംസാരിക്കണം, എന്നുള്ളത്... അവർ ചായം തേച്ച ചുവന്ന വലിയ ചുണ്ടുകൾ മലർത്തി കൊണ്ട്..... പറഞ്ഞു...
അമ്മാമ അടുക്കളയിലേക്കു വന്നു മോനെ നീ അങ്ങോട്ട് ചെല്ലൂ ഉമ്മറത്തേക്ക്... നികൂ ഇതും കൂടെ കൊണ്ട് പോകൂ... നല്ല മൺകൂജയിൽ വച്ച തണുത്ത വെള്ളവും മൂന്ന് ഗ്ലാസും..... എന്റെ കയ്യിൽ തന്നു കൊണ്ട്.....
മം.... അപ്പൊ ഇന്ന് നല്ല.... പരിപാടി ഉണ്ടാകും... ഞാൻ മനസ്സിൽ പറഞ്ഞു..
അച്ചാച്ചൻ അഛ്ചന്റെ പതിവ് സീറ്റിൽ ഇരിക്കുന്നു. അടുത്ത് വേറെ ഒരു കസാലയിൽ ഗംഗേട്ടൻ... അവരുടെ മുമ്പിൽ... ഒരു ചെറിയ ടീ പോയ് പോലുള്ള ഒരു മേശ... മേശയിൽ... ഞാൻ വെള്ളവും ഗ്ലാസും വച്ചു....
പിന്നെ കുറച്ചു മാറി പടിയിൽ ഇരുന്നു..
ഡാ കുട്ടാ നീ സുപര്ണ ചേച്ചിയുടെ ബാഗിൽ ഞാൻ അച്ചാച്ചന് കൊണ്ട് വന്ന ഒരു സാദനം ഉണ്ട് അതിങ്ങോട്ട് എടോത്തോളൂ.... ഗംഗേട്ടൻ...
മം അപ്പൊ ഞാൻ വിജാരിച്ച പോലെ തന്നെ... മൂപ്പർ കൊണ്ട് വന്ന കുപ്പി എടുത്തു കൊണ്ട് വരാൻ ആണ് പറഞ്ഞത്....
ഞാൻ ആടുകളിയിലേക് നടന്നു... ഇടനാഴിയിൽ എത്തിയപ്പോൾ സുപര്ണ ചേച്ചി അവിടെ...
ചേച്ചി ഗംഗേട്ടൻ ചേച്ചിയുടെ ബാഗിൽ എന്തോ ഉണ്ട് അത് എടുത്തു കൊണ്ട് ചെല്ലാൻ പറഞ്ഞു...
ആ നീ വാ...... വേറൊന്നും അല്ല കള്ളിന്റെ കുപ്പിയാ..... അവർ ഒരു ചിരിയോടെ.....
ഞാനും സുപര്ണ ചേച്ചിയു....മുകളിൽ അവർക്കു വേണ്ടി വൃത്തിയാക്കിയ... മുറിയിലേക്കു പോയി...
തനൂജ ചേച്ചി അടുക്കളയിൽ ആണ്.... പഞ്ചമി ലച്ചു മോളുടെ കൂടെ താഴെ വരാന്തയിൽ അവളെ കളിപിച്ചു കൊണ്ടിരിക്കുന്നു.....
ബാഗ് തുറന്നു അവർ ഒരു കുപ്പി എടുത്തു തന്നു..
ഗംഗേട്ടൻ കുടിക്കും അല്ലെ ??
ഓഹ്ഹ്...... കുടിക്കും എന്ന് മാത്രം അല്ല...... അതിൽ കുളിക്കും..... ഇത് കിട്ടിയാൽ പിന്നെ വേറെ ഒന്നും വേണ്ട..... അവർ നേരിയ ഒരു നീരസത്തോടെ... പറഞ്ഞു...
ബാബു കുടിക്കുമോ ??
ഹേയ്.... അങ്ങനെ ഒന്നും ഇല്ല..
അല്ല പറയൂ...
അത്യാവശ്യം....
💬 Comments
View all comments