Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]
ഏകദേശം മധ്യഭാഗത് എൻറെ തോൾ വരെ വെള്ളം ഉണ്ട്.. ചേച്ചി എന്നെക്കാൾ ഉയരം കുറവായത് കൊണ്ട് അവരെ മൂടും..... അയ്യോ.... കുട്ടാ നീ ഇത്ര നടുവിൽ പോയി നിന്നാൽ... എനിക്ക് പേടിയാ... ഞാൻ എങ്ങാനും മുങ്ങിയാലോ ??.. അവർക്കു ഞാൻ നിൽക്കുന്ന ഭാഗത്തു വരാൻ നല്ല പേടി....
ഹേയ് ചേച്ചി എന്തിനാ പേടിക്കുന്നെ?? ഞാൻ ഇല്ലേ.. ഇനി ഞാൻ മുങ്ങിയാലും എൻറെ ചേച്ചിയെ ഞാൻ മുക്കില്ല പോരെ..
എന്റെ കൂടുതൽ സ്നേഹമയമായ സംസാരവും.. പെരുമാറ്റവും എല്ലാം അവർ ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക്.. അവരുടെ ഭാവപ്രകടനകളിൽ നിന്നും മനസിലായി...
മ്മ്... ശെരി നീ എന്റെ കൈ ഒന്ന് പിടിക്കു കുട്ടാ... എൻറെ അടുത്തേക് മെല്ലെ അവർ വന്നു.. അടുത്തേക്ക് എത്തുന്നതിനു മുൻപ് തന്നെ കഴുത്തോളം വെള്ളത്തിൽ ആയിരുന്നു ചേച്ചി....
ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. ചേച്ചി --- ഞാൻ എന്റെ രണ്ടു കൈകളും വെള്ളത്തിൽ ഇങ്ങിനെ മുമ്പിലേക് നീട്ടി ചേച്ചിക്ക് അതിനു മേലെ കിടക്കാൻ പറ്റുന്ന രീതിയിൽ വക്കും.. ചേച്ചി അതിനു മേലെ കിടന്നു ചേച്ചിയുടെ രണ്ടു കൈകളും നന്നായി വെള്ളത്തിൽ അടിച്ചു തുഴയണം അതെ വേഗത്തിൽ കാലുകളും വെള്ളത്തിൽ ഇട്ടടിക്കണം... ചേച്ചി നന്നായി ശെരിക്കും തുഴഞ്ഞു തുടങ്ങിയാൽ ഞാൻ മെല്ലെ ഇടക്ക് കൈ വലിക്കും... ഓക്കേ....
മ്മ് ശെരി... പക്ഷെ നീ വിട്ടാൽ ഞാൻ താണ് പോകില്ലേ ??
അവർക്കു അപ്പോഴും ഉള്ളിൽ ചെറിയ പേടി...
ഹേയ്... അതിനു ഞാൻ ഇപ്പൊ തന്നെ വിടില്ല ചേച്ചി... ചേച്ചി ഒന്ന് നന്നായി തുഴഞ്ഞു.. കുറേ.. ഒന്ന് ശെരിയായാൽ മാത്രംമേ
💬 Comments
View all comments