0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]

Author : samudrakkani Read All Parts 2.4K

വന്നു.. അരയിൽ ഭദ്രമായി കെട്ടി വച്ച നല്ല പരിശുദ്ധമായ കരിമ്പന കള്ള്..

ആ..... ഞാൻ വെറുതെ ഒന്ന് നടക്കാൻ ഇറങ്ങിയതാ..... ഞാൻ അയാളെ നോക്കി..... പ്രഭാബത്തിന്റെ പ്രസരിപ്പുള്ള ഒരു പുഞ്ചിരിയോടെ പറഞ്ഞു...

കണ്ണൻ ചേപ്പൻ പറഞ്ഞിരുന്നു കൊച്ച് മോൻ അങ്ങ് മുംബയിൽ നിന്നു വന്നിട്ടുണ്ട് എന്ന്. ഇത് വരെ കാണാൻ പറ്റില്യ..

എനിക്ക് എപ്പോഴും തിരക്കാ..... അവിടെ മുൻപ് തറവാട്ടിൽ ചെത്തു ഉണ്ടായിരുന്നു..... അപ്പോൾ എന്നു വരുമായിരുന്നു.. ഇപ്പോൾ ചെത്തില്ലന്തോണ്ട്..... അവിടേക്കുള്ള വരവ് എപ്പോഴെങ്കിലും ആ..... അയാൾ... തലപ്പ് ഊരി തോളിൽ ഇട്ടു.... അരയിൽ കെട്ടി വച്ചിരുന്ന മൺകുടം കയർ അഴിച്ചു കയ്യിൽ തൂകി പിടിച്ചു...

കുഞ്ഞ് വാ.... നമുക്ക് വീട് വരെ ഒന്ന് പോയിട്ട് വരാം. ദാ ഇവിടെ അടുത്താ ആ കാണുന്ന മൂന്നാമത്‌ വിട് ആ.

അയാൾ അങ്ങ് ദൂരെ യുള്ള ഒരു കാഞ്ഞിര മരം കാണിച്ചു കൊണ്ട് പറഞ്ഞു..

ഓ...... ശരി... ഞങ്ങൾ നടന്നു

കള്ളിന് കുടത്തിൽ നിന്നു നല്ല കരിമ്പന കള്ളിന്റെ മത്തു പിടിപ്പിക്കുന്ന മണം....

ചന്ദ്രേട്ടൻ മുമ്പിലും ഞാൻ പിറകിലും ആയി അയാളുടെ വീട് ലക്ഷ്യം ആക്കി നടന്നു...

മുളം പട്ടല് കൊണ്ട് നല്ല മനോഹരം ആയി ഉണ്ടാക്കിയ പടി ... പടി കടന്നു..... കരിമ്പന പട്ടകൽ കൊണ്ട് മേഞ്ഞ ഒരു കൊച്ചു വീട്..

മുറ്റത്തു രണ്ടു മൂന്നു ആട്ടിൻ കുട്ടികൾ ........ ഒന്ന് രണ്ടു ചീന മുളക് ചെടി അതിൽ നിറയെ ചീന മുളക് പച്ചയും ചുകപ്പും നിറത്തിൽ കായ്ച്ചു നിൽക്കുന്ന.. ഇല എല്ലാം ചീന്തി മൊട്ടയായ വാഴ

💬 Comments

View all comments