Chapter Title : ചേലാമലയുടെ താഴ്വരയിൽ 6 [സമുദ്രക്കനി]
ആയി.....
ഞാൻ ഒന്ന് അവിടെ വരെ വരണം എന്നു എപ്പോഴും കരുതും.. പിന്നെ ഓരോ പണികൾ കാരണം... സാധിച്ചില്ല...... ഈ ആടും പശുവും ഓക്കേ... ഉണ്ടായാൽ.... അവറ്റകളെ നോക്കാൻ തന്നെ സമയം തികയില്ല...
മോന്റെ അമ്മ എപ്പോളാ വരുന്നേ ??
അമ്മ അവിടെ സ്കൂൾ അടച്ചാൽ വരും.
ഞാൻ കണ്ടിട്ടില്ല മാലതി ചേച്ചിയെ. പക്ഷെ വല്യമ്മ എപ്പോൾ കണ്ടാലും പറയും മോനെയും അമ്മയേം എല്ലാം പറ്റി..
എൻറെ വീട്.... വരവൂർ ആ......
അവർ നല്ല വാചാല ആയിരുന്നു. സംസാരിക്കാൻ യാധൊരു വിഷയ ദാരിദ്ര്യവും അവർക്കില്ല... സാധാ ചിരിച്ചു കൊണ്ടുള്ള... സംസാരം... ആരെയും ആകർഷിക്കും....
മോന്റെ പഠിപ്പെല്ലാം കഴിഞ്ഞോ ??? ആ ....... ഞാൻ ഒരു പുഞ്ചിരിയിൽ... ആ മറുപടി ഒതുക്കി...
കുട്ടികൾ ?? അവർക്ക് കുട്ടികൾ ഇല്ല എന്ന് അറിഞ്ഞു കൊണ്ട് തന്നെ എന്തെങ്കിലും ഓക്കേ സംസാരിക്കണമല്ലോ എന്ന് കരുതി ഞാൻ അവരോടു ചോദിച്ചു..
ഇല്ല..... ആയില്ല ഇതുവരെ.. അത് പറയുമ്പോൾ... ദുഃഖം ആണോ... നാണം ആണോ അവരുടെ മുഖത്തു എന്ന്.... മനസിലായില്ല.....
പിന്നെയും ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു......
ആ വന്നല്ലോ...... പടി കടന്നു വരുന്ന ചന്ദ്രേട്ടനെ കണ്ട് സരസു ചേച്ചി... മുറ്റത്തേക്കു ഇറങ്ങി...
കയ്യിൽ ഒരു മാട്ര ( അറ്റം കൂർത്ത മൺപാത്രം കള്ള് നിറച്ചു വയ്ക്കുന്ന ) ചന്ദ്രേട്ടൻ പൂമുഖത്തു കയറി... കയ്യിലെ മാട്ര സരസു. ചേച്ചിയുടെ കയ്യിൽ കൊടുത്തു... ഡീ നീ പോയി രണ്ടു ഗ്ലാസ്... ഇങ്ങോട്ട് എടുത്തു കൊണ്ട് വാ.... ആ പിന്നെ കഴിക്കാനുള്ള എന്തെങ്കിലും ഓക്കേ എടുത്തോ....
💬 Comments
View all comments