0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ

Author : samudrakkani Read All Parts 2487

കെടുത്തി അകത്തേക്ക് ചെന്നു പകൽ കൂടി ഇരുട്ട് നിറഞ്ഞ മുറികളും. . . വരാന്തയും. .. .എല്ലാം പുതിയ ഒരനുഭവം ആയിരുന്നു എനിക്ക്. ...താഴെ രണ്ടും മുകളിൽ രണ്ടും മുറികൾ. . ... താഴെ ഉള്ള രണ്ടു മുറികളിൽ ഒന്നിൽ അച്ചാച്ചനും അമ്മമ്മയും കിടക്കും. അടുക്കളയുടെ അടുത്ത് ഇടനാഴിയുടെ അടുത്തുള്ള മുറിയിൽ ജാനു ഏട്ടത്തി അതായതു തനൂജ ചേച്ചിയുടെ അമ്മ കിടക്കും.. മുകളിൽ ഉള്ള രണ്ടു മുറികളിൽ ഒന്നിൽ തനൂജ ചേച്ചിയും മോൾ ലച്ചുവും. ..കിടക്കും ഇടനാഴിയിലെ എന്റെ കാൽപ്പെരുമാറ്റം കേട്ടാകും മുകളിലെ മുറിയിൽ നിന്നും തനൂജ ചേച്ചി ഇവിടെ മുകളിൽ. . . .ആണ് കുട്ടാ. . . . ഞാൻ തടിച്ച പടികളോട് കൂടിയ വലിയ മരകോവണി കയറി മുകളിലത്തെ ചെറിയ ഇടനാഴിയിലൂടെ റൂമിനു മുമ്പിൽ എത്തി. വല്ലാത്ത ഒരു മടി തോന്നി യാതൊരു മുന്പരിചയവും ഇല്ലാത്ത ഒരു അന്യ സ്ത്രീയുടെ മുറിയിലേക്കു. .. പക്ഷെ അത് എന്റെ മാത്രം തോന്നൽ ആണ്. . എന്നെ ഇവിടെ എല്ലാവരും കാണുന്നത് മാലതിയുടെ മോൻ. . . വർഷങ്ങൾ കഴിഞ്ഞു ഈ ഈ തറവാട്ടിൽ വരുന്ന അകകൂടി ഉള്ള അവകാശി. .. . നഷ്ടപ്പെട്ടു എന്നു വിചാരിച്ച. . . ഇനി ഒരിക്കലും തിരിച്ചുവരും എന്ന് പ്രദീക്ഷിക്കാത്ത ഒരു ഭാഗ്യം. . . അങ്ങനെ എല്ലാം ആണ്. .. എന്നെ കുറിച്ച് ഇവിടെ ഉള്ളവർ വിചാരിക്കുന്നത്

ഞാൻ മുറിയുടെ പുറത്തു അർഥശങ്കയോടെ നിന്നു .. . ഒരു വാതിൽ പാളി ചാരിയിരുന്നു അകത്തു ചേച്ചി വിളിച്ചു. . .വാ വരൂ കുട്ടാ ഞാൻ അകത്തേക്കു ചെന്നു ഒരു ചെറിയ മുറി ചെറിയ ജനൽ അകത്തു ഒട്ടും ചൂടില്ലായിരുന്നു. .. വീടിനു ചുറ്റും നിറയെ മരങ്ങൾ ഉള്ളത് കൊണ്ടാകും മുറിയിൽ പഴയ രീതിയിൽ ഉള്ള ചിത്രപ്പണികൾ ഉള്ള കട്ടിലിൽ റൂമിൽ നിലത്തു ഒരു പായയിൽ ലച്ചുമോൾ കിടന്നുറങ്ങുന്നു. . .മുറിയുടെ ഒരു ഭാഗത്തു മുളകൊണ്ട് കെട്ടിയ അഴ അതിൽ അവരുടെ തുണികൾ. . മരം കൊണ്ടുള്ള ഒരു അലമാര

💬 Comments

View all comments