0%

Chapter Title : ചേലാമലയുടെ താഴ്വരയിൽ

Author : samudrakkani Read All Parts 3.6K

ചുറ്റി ഉണ്ടായിരുന്നു അമ്മമ്മ അത്താഴം കഴിഞ്ഞു ഞങ്ങൾ ഇരിക്കുന്ന ഉമ്മറത്തേക്ക് വന്നു മുറുക്കാൻ ചെല്ലം തുറന്നു... ഞാൻ അമ്മമ്മയുടെ അടുത്തേക് നീങ്ങി ഇരുന്നു.. അമ്മമ്മയുടെ മടിയിൽ തലവച്ചു കിടന്നു

ഞാൻ കിടക്കട്ടെ നീ കുട്ടനെ കൊണ്ടു പോയി കിടത്തൂ... അവൻ യാത്ര കഴിഞ്ഞു ഷീണിച്ചു വന്നതല്ലേ ?? അച്ചാച്ചൻ അമ്മമ്മയോട്......

നിങ്ങൾ കിടന്നോളൂ കോസടി വിരിച്ചിട്ടുണ്ട് ഞാനും എന്റെ മോനും കുറച്ചു ഇങ്ങിനെ ഇരിക്കട്ടെ.. അമ്മമ്മ എന്റെ തലമുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു.. അമ്മയെയും ഞങ്ങളുടെ അവിടുത്തെ ജീവിതവും എല്ലാം അമ്മമ്മ ചോദിച്ചു കൊണ്ടിരുന്നു... സംസാരത്തിനിടയിൽ എപ്പോഴോ ഞാൻ ചെറുതായൊന്നു മയങ്ങി...

അമ്മമ്മേ നേരെ കുറേ ആയിരിക്കുണൂ .. തനൂജ ചേച്ചി അടുക്കളയിലെ പണികളെല്ലാം കഴിച്ചു ഉമ്മറത്തേക്ക് വന്നു.. അവരുടെ വിളികേട്ടു ഞാൻ മയക്കത്തിൽ നിന്നും ഉണർന്നു കുട്ടാ.... എണീക്കു മോനെ അകത്തു പോയി കിടക്കാം അമ്മമ്മ എന്നെ വിളിച്ചു.. തനൂ കുട്ടൻ നിങ്ങളുടെ മുറിയിൽ കിടക്കട്ടെ നാളെ ആ ആശാരി ചീരു കഞ്ഞി വെള്ളം കൊണ്ടുപോകാൻ വരുമ്പോൾ നീ മറക്കാതെ അവളോട്‌ പറയണം അവളുടെ കെട്ടിയോൻ വേലുവിനോട് ഒന്ന് ഇവിടെ വരെ വരാൻ. കുട്ടന് കിടക്കാൻ ഒരു കട്ടിൽ പണിയണം. മുകളിലത്തെ നിങ്ങൾ കിടക്കുന്നതിനു അപ്പുറത്തുള്ള മുറിയിലെ സാധങ്ങൾ എല്ലാം ഒന്ന് വൃത്തിയാക്കണം...

അമ്മമ്മ ഇറയത്തു തൂക്കിയിരുന്ന റാന്തൽ വിളക്ക് എടുത്തു അകത്തേക്കു പോകാൻ..

ഞാനും തനൂജ ചേച്ചിയും മുകളിലെ അവരുടെ മുറിയിലേക്കു നടന്നു. താഴെ അമ്മമ്മ വാതിൽ അടക്കുന്ന ശബ്ദം ഇവിടെ മുകളിൽ കേൾക്കാം.. തൊടിയിലെ കരിമ്പനയിലെ ഉണങ്ങി പട്ടകൾ കാറ്റിൽ ഉരഞ്ഞു ഉള്ള ശബ്ദം....

💬 Comments

View all comments