Chapter Title : ചേലാമലയുടെ താഴ്വരയിൽ
ചേച്ചി മുറിയിൽ കയറി .. ഞാൻ മുറിയുടെ വാതിൽക്കൽ തന്നെ നിന്നും വല്ലാത്ത ഒരു മടി തോന്നി ജീവിതത്തിൽ ഇതുവരെ അമ്മയല്ലാതെ വേറൊരു സ്ത്രീയുടെയും മുറിയിൽ ഒരിക്കലും കിടന്നിട്ടില്ല. റൂമിൽ നിന്നും ചന്ദനത്തിരിയുടെ സുഗന്ധം പുറത്തേക്കു ഒഴുകുന്നു ചേച്ചി അവരുടെ നേരിയ സെറ്റ് മുണ്ട് അഴിച്ചു അഴയിൽ ഇട്ടു
ആ എവിടെ ?? എന്താ കുട്ടൻ അവിടെ തന്നെ നില്കുന്നെ ?? വാ വരൂ അവർ എന്നെ അകത്തേക്ക് കൂട്ടി നിലത്തു വിരിച്ച കോസടിയിൽ ലച്ചു മോൾ കിടന്നുറങ്ങുന്നു കട്ടിലിൽ നല്ല വിരിയൊക്കെ വിരിച്ചു എനിക്ക് കിടക്കാൻ തയ്യാറാക്കി വച്ചിരിക്കുന്നു ഞാൻ കട്ടിലിൽ ഇരുന്നു.
കുറച്ചു കഴിഞ്ഞാൽ തണുപ്പ് വരും ചേച്ചി ജാലകത്തിന്റെ തുറന്നു കിടന്നിരുന്ന ഒരു പാളി അടച്ചു..
കുട്ടൻ എന്താ ഒന്നും മിണ്ടാതെ ? അമ്മയെ ഒറ്റയ്ക്കു വിട്ടു വന്നതിന്റെ വിഷമം ആണോ ??
ഹേയ്..
പിന്നെന്താ ? ഇവിടെ ചേച്ചിയുടെ കൂടെ കിടക്കുന്നതിന് ആണോ ??
അങ്ങനെയൊന്നും ഇല്ല ചേച്ചി ...
ഉറക്കം വരുന്നുണ്ടോ ? കുട്ടന്.. എന്നാൽ കിടന്നൊള്ളോ വെള്ളം കുടിക്കണം എന്ന് തോന്നിയാൽ ചേച്ചിയെ വിളിച്ചാൽ മതി മേശമേൽ കൂജയിൽ വെള്ളം വച്ചിടുണ്ട്.. പിന്നെ മൂത്രം ഒഴിക്കാൻ രാത്രിയിൽ താഴെ ഇറങ്ങിപോകുകയൊന്നും വേണ്ടാ അതാ അവിടെ ഓവുണ്ട് പാത്രത്തിൽ വെള്ളവും വച്ചിടുണ്ട്.. ഉഷ്ണം തോണുന്നുണ്ടെകിൽ കുപ്പായം അഴിച്ചു തരൂ ഞാൻ അഴയിൽ ഇടാം..
ഞാൻ കുപ്പായം അഴിച്ചു ചേച്ചിക്ക് കൊടുത്തു അവർ അത് അഴയിൽ ഇട്ടു
ചേച്ചി മോളും ചേച്ചിയും കട്ടിലിൽ കിടന്നോളൂ ഞാൻ താഴെ കിടന്നോളാം..
അയ്യോ നല്ല
💬 Comments
View all comments