0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 412.7K

മുന്നിൽ ഒരാൾ ഉയരത്തിൽ ആയാണ് ഷെൽഫ് ഉള്ളത് , ഞാൻ ഓരോ ഫയലും സെപ്പറേറ്റ് ചെയ്ത് കയറ്റുന്നതിനിടെ അവൾ കീ യും എടുത്ത് എണീറ്റു ,

:-ടാ , ഞാൻ ഇറങ്ങാണ് .

അവൾ എന്റെ മുന്നിലൂടെ പാസ് ചെയ്ത് പോകുന്നതിനിടെ അവളുടെ ശരീരത്തിൽ നിന്നും വന്ന വിയർപ്പിന്റ ഗന്ധം എന്റെ മൂക്കിൽ അടിച്ചു കയറി ..

:-എന്തൂട്ട് സ്മെൽ ആടി , നിനക്കൊന്നു കുളിച്ചൂടെ ? ഞാൻ ചുമ്മാ ഒരു ഫ്ളോക്ക് അങ്ങ് ചോദിച്ചു ..

ഡോറിന്റെ ഹാന്ഡിലിൽ വച്ച കൈ പിന്നോട്ടെടുത്ത അവൾ എന്നെ ഒന്ന് നോക്കി , ശേഷം അവൾ അവളെ തന്നെ ഒന്ന് മണത്തു ,

ഞാൻ ആണേൽ അവളുടെ ആ പ്രവർത്തി തീരെ പ്രതീക്ഷിച്ചില്ല .. ഞാൻ കരുതിയത് ഉരുളയ്ക്ക് ഉപ്പേരി എന്ന നിലക്ക് ഒരു ഡയലോഗ് അടിവൾ പോകുമെന്നാ ...

ഡ്രസ്സ് ഒന്ന് മണത്ത ശേഷം കൈ പതിയെ പൊക്കി അവൾ കക്ഷം ഞാൻ അറിയാത്ത രീതിയിൽ ഒന്ന് മണത്തു ..

:-ഹെയ് , വല്യ കുഴപ്പം ഒന്നും ഇല്ലല്ലോ ?

:-പോടീ , നാറിയിട്ടു വയ്യ, പോയി കുളിക്കു ശവമേ....

അവളുടെ മുഖം പെട്ടന്ന് മാറിയത് ഞാൻ കണ്ടു ..അവൾ രണ്ടു കയ്യും മാറിൽ കെട്ടി എന്നെ ഒന്ന് നോക്കി ,

ഞാൻ ആണേൽ ഇതെന്ത് കൂത്ത് എന്ന് നോക്കി നിൽക്കുവാണ് ..മുഖത്ത് ഒരു പുളി കടിച്ച ചിരിയും വരുത്തി ഞാൻ അവളെ ഒന്ന് നോക്കി ..

അവൾ മുഖം കനപ്പിച്ചു കൊണ്ട് എന്നെ ഒന്ന് നോക്കി

💬 Comments

View all comments