Chapter Title : ചെമ്പൂവ് 1 [lastrace]
ആയി എനിക്കപ്പോൾ തോന്നി , ശേഷം അവളുടെ രണ്ടു കൈ കൊണ്ടും എന്റെ തലയിൽ അമർത്തി പിടിച്ചു ..
ഞാൻ എന്താ ഇവിടെ സംഭവിക്കുന്നെ എന്ന് നോക്കുന്നതിനിടെ ..അവളുടെ കൈകൾ മുറുകുകുന്നത് ഞാൻ അറിഞ്ഞു ,, അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കു മാത്രമായി പതിഞ്ഞു , ശേഷം എന്റെ തല പതിയെ താഴേക്ക് കുനിച്ചു..
അടുത്ത നിമിഷത്തിൽ അവളുടെ മുഖം എന്റെ മുഖത്തോടു ചേർന്ന് വരുന്നത് കണ്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ അടഞ്ഞു പോയി....
നെറ്റിയിൽ പതിഞ്ഞത് അവളുടെ ചുണ്ടുകൾ ആണ് എന്ന് മനസിലാക്കിയ നിമിഷം എന്റെ കണ്ണുകൾ പതിയെ തുറന്നു .. അവളുടെ മുഖത്തു കണ്ട ഭാവം ഏതാണെന്നു എനിക്ക് മനസായിലായില്ല ...
കണ്ണുകൾ ഒന്ന് അടഞ്ഞു തുറന്നപ്പോളേക്കും അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിൽ മുത്തിയിരുന്നു .. ഒരു നീണ്ട ചുംബനം .അപ്പോൾ അവളുടെ കണ്ണുകൾ അടഞ്ഞിരുന്നതായി ഞാൻ കണ്ടു ..
.പതിയെ അവൾ അകലുമ്പോളേക്കും വരണ്ടിരുന്ന ഞങ്ങളുടെ ചുണ്ടുകൾ വല്ലാതെ പറ്റി ചേർന്നിരുന്നു ...അകലാൻ മടിയുള്ളതു പോലെ അവ വലിഞ്ഞു നിന്നു , ശേഷം അകന്നു മാറി ..
എന്റെ കണ്ണുകളിൽ നിന്നും കണ്ണെടുക്കാതെ നാവു കൊണ്ട് ചുണ്ടുകൾ ഒന്ന് നനച്ചുകൊണ്ടവൾ ഡോറിനടുത്തേക്കു നടന്നു ..
:-ഞാൻ ഇറങ്ങാണ് , അവൾ എന്നെ നോക്കാതെ പറഞ്ഞൊപ്പിച്ചു..
ഞാൻ പതിയെ തലയാട്ടി ..പെട്ടന്ന് ബോധം തിരിച്ചു പിടിച് അവളുടെ പിറകെ ഇറങ്ങി ,
അവൾ ഒന്നും മിണ്ടാതെ കാറിൽ കയറി , ശേഷം വണ്ടി മുന്നോട്ടെടുത്തു..
അറിയാതെ കൈ പൊക്കി റ്റാറ്റാ പറഞ്ഞു പോയി ...
💬 Comments
View all comments