Chapter Title : ചെമ്പൂവ് 1 [lastrace]
ക്യാഷെല്ലാം ഒന്ന് കൂടെ നോക്കി ഭദ്രമായി ബാഗിൽ വച്ച് ഇറങ്ങി .
അപ്പോളേക്കും വേലായുധേട്ടൻ എല്ലാം തീർത്ത് ഇറങ്ങിയിരുന്നു . മുന്നിലെ ഡോർ ലോക്ക് ചെയ്ത് മാറി നിന്ന് കൊടുത്തപ്പോൾ അങ്ങേരു തിരിച്ചു ഷട്ടർ താഴ്ത്തി , ശേഷം അതും ലോക്ക് ചെയ്ത് കീ ബാഗിൽ ഇട്ടു .
വേലായുധേട്ടനെ ബസ് സ്റ്റാൻഡിൽ ഡ്രോപ്പ് ചെയ്ത് നേരെ വീട്ടിലേക്ക് ...
പതിവ് ചായ കുടിയും കഴിഞ്ഞു ഒന്ന് കിടന്നു , മനസ്സിൽ നിറയെ ഇന്ന് ക്യാബിനിൽ നടന്ന കാര്യങ്ങൾ മാത്രമേ വരുന്നുള്ളു .
അവളുടെ അന്നേരത്തെ ആ മുഖ ഭാവം .. അമ്മോ ...
ഇനി അവളെ എങ്ങനെ ഫേസ് ചെയ്യും എന്നോർത്തപ്പോൾ എന്തോ ഒരിത് , അല്ല ആ ഒരിത് അവൾക്കും ഉണ്ടാവണമല്ലോ ..
കഴിച്ച പാത്രം കഴുകി വച്ച് വീണ്ടും റൂമിൽ കയറി കിടന്നു ..
ആകെ കുറച്ചു നിമിഷം കൊണ്ട് നടന്നതാണേലും ആലോചിക്കുമ്പോൾ ഒരു കുന്നുണ്ട് , ചിന്തിച്ചു ചിന്തിച്ചു കിടന്നു സമയം പതിനൊന്നായത് അറിഞ്ഞില്ല ..വേഗം ഉറങ്ങണം ..
നാളെ രാവിലെ പണിക്കു പോവാൻ ഉള്ളതാണ് ..
കണ്ണും മുറുകെ അടച്ചു കിടന്നപ്പോളാണ് ഫോണിൽ വാട്സാപ്പ് സന്ദേശം വന്ന ശബ്ദം കേൾക്കുന്നത് ..
എടുത്ത് തുറന്നു നോക്കിയപ്പോൾ അവൾ , ഷംന .
വാട്സാപ്പ് ഡാ നീ ഉറങ്ങിയോ ?
ഒരു നിമിഷം എന്ത് പറയണം എന്നറിയാതെ നിശ്ചലൻ ആയി പോയി..
ഇല്ല ..ഉറങ്ങ... അത്ര ടൈപ്പ് ചെയ്തേ ഉള്ളു ..
....ഷംന കാളിങ് ....
ഞാൻ വീണ്ടും ഞെട്ടി പോയി
💬 Comments
View all comments