Chapter Title : ചെമ്പൂവ് 1 [lastrace]
ടാ ..
:-പറയാൻ ബുദ്ധിമുട്ടാണെൽ വേണ്ട ..
:-അങ്ങിനെ ഒന്നും ഇല്ലടാ .. സത്യം പറഞ്ഞാൽ ഞാൻ നല്ല ടയേർഡ് ആയിരുന്നു , അപ്പോളാ നിന്റെ ചോദ്യം , ആദ്യം ദേഷ്യം തോന്നിയെങ്കിലും നീ അല്ലെ വിചാരിച്ചപ്പോൾ വിടാനാ തോന്നിയത് , അല്ലേൽ നിന്നെ ഒന്ന് കളിപ്പിക്കാം എന്ന് കരുതി ചെയ്തതാടാ ..
:-ഉം
:-പക്ഷെ നിന്റെ അടുത്തു വന്നു നിന്നപ്പോൾ .. നിന്റെ കണ്ണിൽ നോക്കി നിന്നപ്പോൾ ഞാൻ , എനിക്കെന്തോ പോലായടാ ..... അതാ ഞാൻ വേഗം ഇറങ്ങാം എന്ന് വച്ചേ , പക്ഷെ ഞാൻ ഇറങ്ങാൻ നേരം ഉള്ള നിന്റെ ഇഞ്ചി കടിച്ചുള്ള ആ നിൽപ്പ് കണ്ടപ്പോൾ
എനിക്കാകെ എന്തോ തോന്നി .. അതാ വേഗം വന്നങ്ങനെ ..
:-ഉം , മനസിലായി ..
:-ഡാ , സത്യായിട്ടും നിന്നോട് എനിക്ക് അങ്ങിനെ ഒന്നും തോന്നിയിട്ടില്ല ട്ടോ ..
:-എനിക്ക് മനസിലായാടീ .. ഞാനും അതാ ഇങ്ങനെ ആലോചിച്ചിരുന്നെ .. അങ്ങനെ എന്തേലും ഉണ്ടേൽ എനിക്കത് നിന്റെ പെരുമാറ്റത്തിൽ നിന്നും മനസ്സിലാവേണ്ടതല്ലേ ....
:-അതേടാ .. ഞാനും സത്യം പറഞ്ഞാൽ അത് തന്നെ ചിന്തിച് ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി , വണ്ടിയിൽ കയറിയ ശേഷം ആണ് സ്വബോധം വന്നത് ..
:-ഹഹ , അതെന്തായാലും നന്നായി ..
:-ടാ , ഇനി നീ കാണുമ്പോൾ ആക്കി ചിരിക്കണോ കളിയാക്കാനോ നിൽക്കരുതേ ?
:-ആഹാ ..അതെനിക്കൊന്നു ആലോചിക്കണം ..
:-പുല്ലേ , നീ അവസരം മുതലെടുക്കുകയാണല്ലേ ..
:-ആണെന്ന് വച്ചോ ..
:-ടാ
💬 Comments
View all comments