Chapter Title : ചെമ്പൂവ് 1 [lastrace]
.
:-ദാ വരുന്നു .
ഞാൻ വേഗം കൗണ്ടറിലേക്കു ചെന്നു .
:-എന്തായി ?
:-എനിക്ക് രണ്ടെണ്ണം കിട്ടി , ഇവൾ എടുത്തില്ല ..
:-അതെന്തേ , ഇഷ്ട്ടപ്പെട്ടില്ലേ ? ഞാൻ പ്രിയയെ നോക്കി ചോദിച്ചു ,
:-അതല്ല , ചേച്ചിക്ക് എടുക്കാനാ വന്നേ ... എനിക്കിപ്പോൾ വേണ്ട , പിന്നെ വരാം ..
:-മതി , വന്നാൽ മതി .. എല്ലാരും ഒന്ന് ചുണ്ടു കൂട്ടി ചിരിച്ചു ,
:-റസിയ , അത് കയറ്റിക്കൊ .. ഹർഷയെ വിളിച്ചോ ട്ടാ .. ഇത് ഞാൻ നോക്കിക്കോളാം .
:-ശെരി ഇക്ക ..
അവരുടെ രണ്ടു സെറ്റ് ഡ്രസ്സ് എടുത്തു ബില്ല് ആക്കി , ശേഷം ഷോപ്പറിൽ ഇട്ടു ,
:-പേയ്മെന്റ് എങ്ങിനെയാ , ജി പേ ആണോ ക്യാഷ് ആണോ ?
:-കാർഡ് ആടോ ..
നിമ്മി ബാഗിൽ നിന്നും കാർഡ് എടുത്തു നീട്ടി .. പേയ്മെന്റ് ചെയ്ത് കാർഡ് കയ്യിൽ കൊടുത്തു .. ഷോപ്പറും .
:-ഇനി എന്ന അടുത്ത സ്റ്റോക്ക് വരുന്നത് ? പ്രിയ ചോദിച്ചു ..
:-സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വരും , മിക്സ് ആക്കി കഴിഞ്ഞാൽ പിന്നെ കോസ്റ്റമേഴ്സിന് നോക്കിയാൽ മനസിലാവില്ല ..
:-മനസിലായി .. ഇടയ്ക്കിടയ്ക്ക് വന്നു നോക്കണം എന്നല്ലേ നിങ്ങൾ ഉദ്ദേശിച്ചെ ? പ്രിയ ചോദിച്ചു ...
:-അതെ , അതെ ഒരു മാർഗം ഉള്ളു ..
:-ആയിക്കോട്ടെ ആയിക്കോട്ടെ , നിമ്മിയുടെ കമെന്റ്
:-എന്നാൽ ഇറങ്ങാം ചേച്ചി ?
:-ഇറങ്ങാം , ഞങ്ങൾ എന്നാ ഇറങ്ങട്ടെ ഹരി
💬 Comments
View all comments