0%

Chapter Title : ചെമ്മാനം [Achillies]

Author : Achillies Read All Parts 1.2K

നെഞ്ചിൽ വീണു.

"നിറമോ ജാതിയോ കുലമോ,...എനിക്ക് നിർബന്ധമില്ല...പക്ഷെ നിന്നെ അറിയണം എന്നേയും… ഭാഗ്യലക്ഷ്മിയും വിഷ്ണുവുമായിട്ടല്ല

വിഷ്ണുവിന്റെ ഭാഗ്യയെ അറിയുന്ന ഒരാൾ...അങ്ങനെയൊരാൾ ഉണ്ടെങ്കിൽ മാത്രം…"

പറഞ്ഞു നിർത്തുമ്പോൾ നെഞ്ച് പിടച്ചിരുന്നു അവളും അറിഞ്ഞിരിക്കണം, ശ്വാസം നീട്ടി വിടുന്നുണ്ട്. കട്ടിലിൽ ശ്വാസം താളം പിടിക്കും വരെ ഞാൻ അവളുടെ മുതുകിൽ പയ്യെ തട്ടി ഏതോ ഈണങ്ങൾ മൂളിക്കൊണ്ട് കിടന്നു അവൾ മയങ്ങി ഏതോ നിമിഷം ഞാനും.

********************************

പടിപ്പുരയിൽ നിന്ന് ഞാൻ പിറകിലേക്ക് നോക്കി തറവാട് എന്നെ യാത്രയാക്കി,... പടിപ്പുര വരെ എന്റെ കൂടെ വന്ന അമ്മയ്ക്ക് നെറ്റിയിൽ ഞാൻ ഉമ്മ കൊടുത്തു, തറവാട്ടിൽ നിന്നിറങ്ങും മുന്നേ എന്റെ ഭാഗ്യക്കും. മുഖത്തെ വിളറൽ ഞാൻ അറിയാതിരിക്കാൻ കഷ്ടപ്പെട്ടുണ്ടാക്കിയ ഒരു ചിരി നിറച്ചിട്ടുണ്ട്,... തട്ടിയുടക്കാൻ എനിക്കും തോന്നിയില്ല, കരഞ്ഞു കാണുന്ന അവളുടെ, അമ്മയുടെ മുഖം മനസ്സിൽ ഇട്ടുകൊണ്ട് പടികടന്നു പോവാൻ എനിക്ക് കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ടാവാം.

ചാത്തനോടും നീലിയോടും യാത്ര പറഞ്ഞു,... പടിപ്പുരയിറങ്ങി നടന്നു തിരിഞ്ഞു നോക്കിയില്ല നോക്കാൻ വയ്യ….

അകലെ ചെമ്മാനം എനിക്ക് മൗനമായി യാത്രയേകി….

ഓരോ മണലിനോടും പുൽക്കൊടിയോടും യാത്ര പറഞ്ഞു. അടുത്ത അവധിയെത്തും വരെ…. ഒരിടവേളയ്ക്ക് വേണ്ടി മാത്രം…

കഥയിലൂടെ കാവ്യം നിറയ്ക്കുന്ന ഇവിടുള്ള മഹാരഥനോടുള്ള ആരാധന കൊണ്ട് മാത്രം എന്നെകൊണ്ട് കഴിയില്ല എന്നറിഞ്ഞിട്ടും നടത്തിയ ഒരു പരാക്രമം ആണിത്…

സുഭദ്രയിൽ തുടങ്ങി ഇതുവരെ എഴുതിയതിലെല്ലാം എഴുത്തുകൊണ്ട് മായാലോകം തീർത്ത മുനിവര്യന്റെ കഥകളുടെ വാലിൽ കെട്ടാൻ ഇല്ലെങ്കിലും,... ഇത് എന്റെ വക ഒരു സമർപ്പണം…

മിസ്സ് യൂ ഋഷി..❤❤❤

ബാക്കി ചോദിക്കരുത് ഇത് തന്നെ ഒരു

💬 Comments

View all comments