Chapter Title : ചെമ്മാനം [Achillies]
പർവതങ്ങൾ അതിരൊരുക്കിയ നടുവിൽ കുളം പോലെ സമതലമായ നാട്, വരാനും പോകാനും ഒരു വഴി, ഒരു ബസ്, ഒരു ചെറു നാട്ടുകവല ,ചെറിയ അമ്പലം...നാടിന്റെ ദേവി ഞങ്ങളുടെ കുടുംബക്ഷേത്രത്തിലെതായിരുന്നു. നീണ്ടു കിടക്കുന്ന പാടം സ്വർണ നിറമുള്ള കതിരുകൾ കാറ്റു ചീറി വീശുമ്പോൾ ഇളകി ചിരിക്കുന്നുണ്ട്. ഈ നാട് വിട്ടു പോവാൻ ഒട്ടും ഇഷ്ടമില്ലാതിരുന്ന എന്നെ ഇവിടുന്നു കൽക്കട്ടയിലേക്ക് പറഞ്ഞയച്ചത് എന്റെ അമ്മയായിരുന്നു ഭാഗ്യലക്ഷ്മി, നീ നാടല്ലാതെ ലോകവും കാണണം എന്ന് അച്ഛൻ പറയുമായിരുന്നു എന്ന് എപ്പോഴും പറയുന്ന അമ്മ… അതിന്റെ പരിണിതഫലം ആയിരുന്നു ആറ് മാസം മുന്നത്തെയുള്ള എന്റെ നാടുകടത്തൽ, ജോലിയിലും കൽക്കത്തയിലെ നഗരത്തിന്റെ ആക്രോശത്തിലും ഇരുണ്ടുമൂടിയ ശ്വാസം മുട്ടിക്കുന്ന തിരക്കിലും എന്നെ കൊതിപിടിപ്പിച്ചതും നേരെ നിർത്തിയതും നാടിന്റെ ഇനിയും ഉള്ളിൽ ഉണങ്ങാത്ത മണവും തണുപ്പും പിന്നെ…..
അതൊക്കെക്കൊണ്ടാവാം പൂജയ്ക്ക് ആറ് മാസത്തിനിപ്പുറം ആദ്യത്തെ നീളൻ വെക്കേഷന് കിട്ടിയപ്പോൾ ചിന്തിക്കാൻ മറ്റൊന്നുണ്ടായിരുന്നില്ല, ട്രെയിനിൽ ഒറ്റയിരിപ്പിന് നാട്ടിലേക്ക് ഇരിക്കുമ്പോഴും ഹൃദയം മിടിച്ചത് ആഹ് പഴയ വിഷ്ണുജിത്തിലേക്കുള്ള പരകായപ്രവേശം കൊതിച്ചിട്ടായിരുന്നു.
പാടം കഴിഞ്ഞു മരങ്ങൾ ചാഞ്ഞു തണുപ്പും തണലുമൊരുക്കിയ നടവഴിയിലേക്ക് നടന്നു കയറി അഞ്ചു നിമിഷത്തിനപ്പുറം ഞാൻ കണ്ടു എന്റെ തറവാട്, കുമ്മായം പൂശിയിട്ടും പായൽ ആക്രമിച്ച തിരുശേഷിപ്പ് ബാക്കി വെച്ച പടിപ്പുരയ്ക്കും ചുറ്റുമതിലിനുമപ്പുറം തലുയർത്തി നിൽക്കുന്ന എട്ടുകെട്ട്, പഴമയിലും കരുത്തു ചോരാതെയുള്ള അവളുടെ നിൽപ്പ് എന്നിൽ പടർത്തിയ തണുപ്പ് കാലടികളുടെ വേഗം വർധിപ്പിച്ചു.
"കോലോത്തമ്മേ….ദേ തമ്പ്രാൻ കുട്ടി…."
പടിപ്പുര വാതിൽ കടന്നു അകത്തേക്ക് നടന്ന എന്നെ നോക്കി ചാത്തന്റെ ഭാര്യ ഉണ്ണി നീലി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.
കേട്ട
💬 Comments
View all comments