Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]
അങ്ങോട്ട് ചിന്തിച്ച് കൂട്ടണ്ട.
അയാളുടെ ശല്യം ഒക്കെ ഞാൻ കൈകാര്യം ചെയ്യാ”
“ഹം......വൈകുന്നേരം ഇവിടെ വന്ന് കിടന്ന് കരയല്ലേ ദേവുന്ടെ കൈകാര്യം....ഹിഹി”
കളിയാക്കി ചിരിച്ചതിനുള്ള നുള്ള് സ്പോട്ടിൽ കിട്ടി.
“ഞാൻ എത്ര ആയി ദേവു ഒരു ബൈക്ക് വാങ്ങുന്ന കാര്യം പറയുന്നേ.....ബൈക്ക് ഉണ്ടെങ്കിൽ എനിക്ക് ദേവുനെ കൂടും കൊണ്ടാകുo ചെയ്യാല്ലോ”
“ബൈക്ക് ഒന്നും വേണ്ട.....അത് ശരിയാവൂല്ല”
“ഈ സ്കൂളിന്റെ അകത്തുന്നു അയാളുടെ ശല്യം ഇല്ലലോ, ബസിൽ ഉള്ള യാത്ര നിർത്തി എന്റെ കൂടെ ബൈക്കിൽ ആയാൽ അയാളുടെ ശല്യം നിന്നോളും”
“ബൈക്ക് വേണ്ടെടാ.......തീരെ സേഫ് അല്ല....എനിക്ക് പേടിയാ”
“ഉഫ്....ഈ ദേവുന്ടെ ഒരു കാര്യം......പിന്നെ എന്തിനാ ഞാൻ ലൈസൻസ് ഒക്കെ എടുത്തത്”
“ഹാ......നാ നീ എന്താ വച്ച ചെയ്തോ....ഞാൻ പറയുന്നത് ഒന്നും ഒരു വില ഇല്ലാലോ”
“എന്റെ പൊന്നു ദേവു...... ദേവു പറയുന്നത് അല്ലാതെ വേറെ ആര് പറയുന്നതാ ഞാൻ കേക്കാ”
“ഹ്മ്മ്.....നാ മോൻ നല്ല കുട്ടി ആയിട്ട് കോളേജിലേക്ക് പോവാൻ നോക്ക്”
“ഹാ....അപ്പൊ ഞാൻ ഡെയിലി റോഷന്റെ ബൈക്കിൽ അല്ലെ പോവൽ, സംഭവിക്കാനുള്ളതാണേൽ അത് എങ്ങനെ ആയാലും സംഭവിക്കും”
എന്ന് പറഞ്ഞ് ഞാൻ കഴിച്ച പാത്രം എടുത്ത് നേരെ അടുക്കളയിലേക്ക് നടന്നു. പാത്രം കഴുകി ഞാൻ തിരിച്ച് വരുമ്പോഴും ദേവു അതെ ഇരുപ്പാണ്, കണ്ണൊക്കെ നനഞ്ഞിട്ടുണ്ട്
“എന്തിനാ ദേവു കരയുന്നത്
ഞാൻ അപ്പൊ വായിൽ വന്നത് പറഞ്ഞു പോയതാ....മതി വാ എഴുന്നേക്ക്”
എന്ന് പറഞ്ഞ് ഞാൻ ദേവുനെ പിടിച്ച് എഴുന്നേല്പിച്ചതും പുള്ളിക്കാരി എന്നെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.
“സോറി ദേവു.......കരയല്ലേ”
എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടിരുന്ന ദേവുന്ടെ പുറത്ത്
💬 Comments
View all comments