0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

Author : Hyder Marakkar Read All Parts 9.9K
കോപവും ഒക്കെ ആണ്, അപ്പൊ അന്ന് ഡോക്ടർ പറഞ്ഞത് ഒക്കെ ആലോചിച്ചു........ എനിക്ക്............” “എന്റെ ദേവു..... ഡോക്ടർ പറഞ്ഞത് ഇനി ഒരു ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയാൽ അല്ലെ, അതിന് അവൾ ഇപ്പോ നല്ല ആക്റ്റീവ് ആണ്, അവക്ക് ഒരു കുഴപ്പവും ഇല്ല, നമ്മളായിട്ട് ഇനി ഓരോന്നും ഉണ്ടാകാഞ്ഞ മതി
പിന്നെ ഈ ദേഷ്യം ഒക്കെ അവളുടെ പ്രായത്തിന്റെ ആണ്”എന്റെ അച്ഛനും അമ്മയും അനുകുട്ടനും മരിച്ചതിനു ശേഷം ഞാനും അമ്മുവും സാധാരണ ഗതിയിലേക്ക് തിരിച്ച് വരാൻ കുറച്ച് മാസങ്ങൾ എടുത്തു, അതിനിടയിൽ ഒരു കൗൺസിലിംഗ് ഒക്കെ പോയിരുന്നു, ആ ഡോക്ടർ പറഞ്ഞത് ഇനി ആ അവസ്ഥയിലേക്ക് തിരിച്ച് പോയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നാണ്, അത് കൊണ്ടാണ് പെണ്ണ് തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ ദേവൂന് ടെൻഷൻ, ഹാ.....പറഞ്ഞിട്ട് കാര്യമില്ല, അമ്മമാർക്ക് എപ്പോഴും കുട്ടികളെ കുറിച്ച് വേവലാതി ആയിരിക്കും, അത് അവർ എത്ര വലുതായാലും. ദേവൂന്റെ അമ്മുവിനെ കുറിച്ചുള്ള ഈ വേവലാതി കണ്ടപ്പോൾ പെട്ടന്ന് എനിക്ക് എന്റെ അമ്മയെ ഓർമ വന്നു. ഒരു പഞ്ച പാവം ആയിരുന്നു എന്റെ അമ്മ, എനിക്ക് ഒരു തലവേദന ആയാൽ പോലും വിഷമിച്ചിരുന്ന ഒരു പാവം അമ്മ. അമ്മയുടെ ഏറ്റവും വലിയ വിഷമം അനുകുട്ടൻടെ രോഗം തന്നെ ആയിരുന്നു, പലപ്പോഴും അമ്മ അവൻ ഉറങ്ങുമ്പോൾ എടുത്തിരുന്നു കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. “എന്താ മോനെ ഭയങ്കര ചിന്തയിൽ ആണല്ലോ.....എന്താണ് സംഭവം” ദേവൂന്റെ ഈ ചോദ്യം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത് “മച്ച്...” ഒന്നുമില്ല എന്ന രീതിയിൽ ഞാൻ ചുമൽ ഇളക്കി കാട്ടി. “ഏയ് എന്തോ ഉണ്ട്......എന്താ

💬 Comments

View all comments