Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]
മോനെ വല ലൈനും കുടുങ്ങിയോ”
“എനിക്കോ....... ഒന്ന് പോ ദേവു”
ഞാൻ ഒരു ഒഴുക്കൻ മട്ടിൽ മറുപടി കൊടുത്തു
“ഏയ്യ്.....ഇതിൽ എന്തോ കള്ളത്തരം ഉണ്ട്, ഞാൻ ഒന്നും കാണുന്നില്ല വിചാരിക്കണ്ട ട്ടൊ മോനെ, പതിവില്ലാതെ കുറെ നേരം ബാൽക്കണിയിൽ ഒറ്റയ്ക്ക് പോയി നിന്നുള്ള ഫോൺ വിളിയും ഈ എന്തോ ആലോചിച്ചുള്ള ഇരുപ്പും...ഹ്മ്മ്”
ദേവു എന്നെ നോക്കി ഒന്നിരുത്തി മൂളി
“എന്റെ പൊന്നു ദേവു അത് റോഷൻ ആണ് വിളിച്ചത് അല്ലാതെ ദേവു വിചാരിക്കുന്ന പോലെ ഒന്നും ഇല്ല”
“പിന്നെ..... രാവിലെ തൊട്ട് നിങ്ങൾ ഒരുമിച്ചല്ലേ...എന്നിട്ട് വീട്ടിൽ വന്നിട്ട് പിന്നെയും ഫോണിൽ കഥ പറയാൻ മാത്രം എന്താ......”
“അത് ദേവു......ഇന്ന് രാവിലെ കാർ വാങ്ങുന്ന കാര്യം പറഞ്ഞിരുന്നില്ലേ, ആ അതിനെ കുറിച്ച് സംസാരിക്കുകയായിരുന്ന”
“ഹ്മ്മ്..... വിശ്വസിച്ച് വിശ്വസിച്ചേ......
ദേവു ഒരു ആക്കിയ മട്ടിൽ പറഞ്ഞു
“സത്യം ആണ് ദേവു..... അല്ലാതെ പ്രേമം മണ്ണാങ്കട്ടയും ഒന്നും എനിക്കില്ല”
“ഹാ ഞാൻ വിശ്വസിച്ച് ചെക്കാ.... നിന്നെ എനിക്ക് അറിയില്ലേ..... ഞാൻ നിന്നെ വെറുതെ ഒന്ന് ചൊറിഞ്ഞതല്ലെ മോനെ.....ഹി ഹീ... ഹാ”
ദേവു ചിരിക്കാൻ തുടങ്ങി
“എന്തിനാ ഇങ്ങനെ കിടന്ന് ചിരിക്കണേ??”
“ഹേയ്....നിന്റെ മുഖം കാണാൻ നല്ല കോമഡി ആയിനു”
“ഓ.... വല്യ തമാശ”
ഞാൻ മുഖം ചുളിച്ച് പിണക്കം നടിച്ചു.
“അയ്യേ.....ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ചെക്കാ, ഇതിന് ഒക്കെ ആരെങ്കിലും പിണങ്ങുമോ”
“അതിന് ഞാൻ പിണങ്ങില്ലലോ”
“നിന്റെ മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല”
“ഞാൻ ഏത് കാറ് വാങ്ങുമെന്ന് ആലോചിക്കാ”
“എന്നിട്ട് തീരുമാനിച്ചോ??”
“ഇല്ല.... നാളെ ഒന്ന് ഷോറൂമിൽ പോയി
💬 Comments
View all comments