Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
രാവിലെ കതകിൽ പതിവിലും ശക്തിയിലുള്ള മുട്ടൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്..ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ അമ്മുവായിരുന്നു
“ചേട്ടായി.... അമ്മ കിടന്നു വിറയ്ക്കുന്നു.... നല്ല പനിയുണ്ടെന്നു തോന്നുന്നു”
“അയ്യോ......”
ഞാൻ മുറിയിലേക്ക് ചെന്ന് നോക്കിയപ്പോൾ ശരിയാണ് നല്ല പനിയാണ്, വിറയ്ക്കുന്നുണ്ട്...
ആശുപത്രിയിൽ കൊണ്ടുപോവണം..
രാജേട്ടനെ വിളിച്ചു ഒരു ഓട്ടോ വിളിക്കാൻ പറഞ്ഞു (ഫ്ലാറ്റിലെ സെക്യൂരിറ്റി ആണ് രാജേട്ടൻ)
ഷേർളി ആന്റിയുടെ എടുത്ത് പറഞ്ഞു അമ്മുവിന്റെ കാര്യം സെറ്റ് ആക്കി രാജേട്ടൻ വിളിച്ച ഓട്ടോയിൽ ഞാൻ ദേവൂനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു, ദേവു ആകെ ക്ഷീണിച്ചിട്ടുണ്ട്, ആ മുഖത്തു നിന്നും അത് വ്യക്തമാണ്.
ഡോക്ടറെ കാണിച്ചു, കുഴപ്പം ഒന്നും ഇല്ല, ജലദോഷം കാരണം പനിച്ചതാണ്, കുറച്ച് മരുന്നൊക്കെ തന്നു, നല്ല റസ്റ്റ് എടുക്കാനും പറഞ്ഞു. തിരിച്ചെത്തി ദേവൂനെ റൂമിൽ കൊണ്ടുപോയി കിടത്തിയിട്ട് ഷേർളി ആന്റി വിളിച്ചിരുന്നത് കൊണ്ട് ഞാൻ അങ്ങോട്ട് ചെന്നു, പുള്ളിക്കാരി ഒരു പാത്രത്തിൽ ചൂട് കഞ്ഞി എനിക്ക് തന്നിട്ട് ദേവൂന് കൊടുക്കാൻ പറഞ്ഞു, അമ്മു കുളിച്ച് മാറ്റി അവിടെ ചെന്നു ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടാണ് പോയതെന്നും പറഞ്ഞു.
ഞാൻ ഷേർലി ആന്റി തന്ന കഞ്ഞിയുമായി ദേവൂന്റെ അടുത്തേക്ക് ചെന്നു,
“ദേവു എഴുന്നേറ്റ് ഈ കഞ്ഞി കുടിക്ക്, മരുന്ന് കഴിക്കണ്ടേ”
മേലെ കണ്ണ് തുറന്നു എന്നെ അത്ഭുതത്തോടെ നോക്കുകയാണ് കക്ഷി
“ഇങ്ങനെ നോക്കണ്ട..... ഇത് ഷേർളി ആന്റി തന്നതാണ്.....”
ആ മുഖത്ത് വോൾട്ടേജ് ഇല്ലാത്ത ഒരു ചിരി വിരിഞ്ഞു.
ഞാൻ അടുത്തിരുന്ന് ആ കഞ്ഞി മുഴുവൻ നിർബന്ധിച്ച് കുടിപ്പിച്ച ശേഷം മരുന്നും കൊടുത്ത് കിടക്കാൻ പറഞ്ഞിട്ട് എന്റെ മുറിയിലേക്ക് ചെന്നു,
💬 Comments
View all comments