Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
റോഷനെ വിളിച്ചു ഞാൻ ഇന്ന് വരുന്നില്ലെന്ന് പറഞ്ഞ് ഞാൻ കുറച്ച് നേരം കിടന്നു, ഇന്നലെ രാത്രി വൈകി ഉറങ്ങി രാവിലെ നേരത്തെ എഴുന്നേറ്റത് കൊണ്ട് അങ്ങനെ കിടന്നു ഉറങ്ങിപ്പോയി.
പിന്നെ എഴുന്നേറ്റ് നോക്കുമ്പോൾ സമയം 11:30 കഴിഞ്ഞിരുന്നു, എനിക്ക് വിശക്കാൻ തുടങ്ങി, സമയം ഇത്ര ആയ സ്ഥിതിക്ക് ഇനി ലഞ്ചിന്റെ കാര്യം നോക്കാം, നേരെ ഡ്രസ്സ് മാറി അടുത്തുള്ള ഹോട്ടലിൽ പോയി ചോറും കറിയും പാർസൽ വാങ്ങി വന്നു
തിരിച്ചു വരുന്ന വഴി ഷേർളി ആന്റിയുടെ മുനിൽ തന്നെ പോയി പെട്ടു,
പാർസൽ വാങ്ങിയതിന് ചീത്തയും കേട്ടു, ദേവൂന് എന്തായാലും ഉച്ചയ്ക്കും കഞ്ഞി തന്നെ കൊടുത്ത മതി ആന്റി ഉണ്ടാക്കി തരാം എന്നും പറഞ്ഞു.രാത്രി ഇനി പാർസൽ വാങ്ങാൻ പോവണ്ട ആന്റി ഉണ്ടാകുന്നുണ്ട് എന്നും പറഞ്ഞു, ആന്റിടെ വായിലിരുന്നത് മുഴുവൻ കേട്ട ശേഷം ഞാൻ തിരിച്ചു വന്നു.
ഉച്ചയ്ക്ക് കഞ്ഞിയും കുടിച്ച് മരുന്നും കഴിച്ചപ്പോൾ ദേവു ഒന്ന് ഉഷാറായി, ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാനും ദേവുന്റെ അടുത്ത് പോയിരുന്നു...
“ഡാ... എഴുന്നേറ്റ് പോവാൻ നോക്ക്.... വെറുതെ പനി വരുത്തി വെക്കണ്ട”
“ഓ.... അങ്ങനെ വരുന്ന പനി ആണെങ്കിൽ അങ്ങ് വരട്ടെ”
“ഈ ചെറുക്കന്റെ ഒരു കാര്യം.... അല്ല നീ എന്താ ഇന്ന് കോളേജിൽ പോകാത്തത്?”
“ഓ..... ഇവിടെ ഒരാളെ അങ്ങനെ ഒറ്റയ്ക്ക് ഇട്ട് പോവാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല രാവിലെ..... ഇപ്പോ പക്ഷെ അയാൾക്ക് ഇത്തിരി ജീവൻ വച്ചിട്ടുണ്ട്”
അതിന് മറുപടി തീരെ ശക്തിയില്ലാത്ത ഒരു അടിയായിരുന്നു
പിന്നെയും ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു
എന്റെ മനസ്സിൽ
💬 Comments
View all comments