Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
പോയിട്ട് ചെയ്ത മതി, ഡോക്ടർ പറഞ്ഞത് കേട്ടതല്ലേ റസ്റ്റ് എടുക്കണം ന്ന്...”
“അതിന് ഇപ്പോ എനിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ”
“എന്തായാലും ഇന്നും കൂടി റസ്റ്റ് എടുത്തിട്ട് നാളെ പോയ മതി”
“ഓ....... ഈ ചെക്കന്റെ ഒരു കാര്യം”
“മതി ഇവിടെ തിരിഞ്ഞു കളിച്ചത്, പോയി റെസ്റ്റ് എടുക്കാൻ നോക്ക്, ബാക്കി പണി ഞാൻ ചെയ്യാം”
“അതിന് ഇനി ഒന്നും ബാക്കിയില്ല.... പണി ഒക്കെ കഴിഞ്ഞു”
“അയ്യോ കഷ്ടായി പോയി..... പണി എടുക്കാ വിചാരിച്ചു വന്നതാ....”
“സാരമില്ല ട്ടൊ...... നാളത്തെ ഫുൾ പണി മോൻ ചെയ്തോ....”
“അയ്യോ..... അങ്ങനെ പറയരുത്....”
“പോ ചെക്കാ....ഹാ.....”
“ദേവു പോയി റെസ്റ്റ് എടുക്ക് ഞാൻ പോയി പല്ലും തേച്ചു ഒന്ന് ഫ്രഷ് ആയി വരാം”
“അപ്പൊ നീ ഇന്ന് പോവുന്നില്ലേ.....”
“എവിടെ......നോ....... ഞാൻ ഇന്നലെ തന്നെ റോഷനോട് പറഞ്ഞത് രണ്ട് ദിവസം ഞാൻ വരില്ല എന്ന”
“ഓ....മോന് ലീവ് എടുക്കാൻ ഒരു കാരണം കാത്ത് നിലക്കായിരുന്നു ലെ”
“ഏയ്.... അതൊന്നും അല്ല..... ഞാൻ എന്റെ ദേവൂനെ ശുശ്രുഷിക്കാൻ വേണ്ടി ആണ്”.
“ഉവ്വ ഉവ്വേ.....ശരി സാർ പോയി ഫ്രഷ് ആയി വാ”.
“ഒക്കെ”
ഞാൻ നേരെ എന്റെ മുറിയിൽ ബാത്‌റൂമിൽ കയറി കതകടച്ചു... എല്ലാ പരിപാടികളും തീർത്തു ഞാൻ പുറത്ത് ഇറങ്ങിയപ്പോൾ കാണുന്നത് ദേവു എന്റെ കട്ടിലിൽ ഇരിക്കുന്നത് ആണ്,
“എന്താ ദേവു ഇങ്ങനെ ഇരിക്കുന്നത്”
ബെഡിൽ തല താഴ്ത്തി ഇരിക്കുന്നത് കണ്ട് ഞാൻ ചോദിച്ചു
പ്രതികരണം ഒന്നുമില്ല, അതെ ഇരുത്തം
“ദേവു............”
മുഖം പിടിച്ചു ഉയർത്തികൊണ്ട് ഞാൻ വിളിച്ചു
ആ മുഖം
💬 Comments
View all comments