0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.2K
ചേട്ടന് ഇവിടത്തെ കുട്ടിപ്പട്ടാളം ഇട്ട പേരാണ്. പുള്ളി തനിച്ചാണ് താമസം, ആരോടും അങ്ങനെ സംസാരിക്കാത്ത ഒരു പ്രകൃതം. ആൾ അയാളുടേതായ ലോകത്ത് ആണെന്ന് തോന്നിയിട്ടുണ്ട്. പുള്ളി അങ്ങനെ ആരോടും ചിരിക്കുക കൂടി ഇല്ല, അതുകൊണ്ട് ഒക്കെ ആണ് പിള്ളേര് സെറ്റ് പുള്ളിക്ക് കടുവ എന്ന പേര് ഇട്ടതും, എന്തൊക്കെ പറഞ്ഞാലും അമ്മു പുള്ളിയെ കണ്ടാൽ പോയി വിഷ് ചെയുന്നത് കാണാം, പുള്ളി ഇവിടെ അറ്റ്ലീസ്റ്റ് ഒന്ന് ചിരിക്കുക എങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് അവളോട്‌ ആണ്. പുള്ളിയെ കുറിച്ച് കൂടുതൽ ഒന്നും ഇവിടെ ആർക്കും അറിയില്ല, നോർത്തിൽ എവിടെയോ ബിസിനസ്‌ ഒക്കെ നടത്തിയിരുന്നു എന്നും ഭാര്യയും മക്കളും എന്തോ അപകടത്തിൽ പെട്ട് മരിച്ചതിനു ശേഷം പുള്ളി എല്ലാം വിറ്റ് ഇങ്ങോട്ട് വന്നതാണ് എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, പുള്ളി പണ്ട് നാട് വിട്ട് പോയി അണ്ടർവേൾഡ് ഡോൺ ആയി മാറി കുറെ വിലസി അവസാനം അവിടെ നിക്കാൻ കഴിയാതെ ആയപ്പോൾ തിരിച്ച് വന്നത് ആണെന്ന് മറ്റൊരു കഥ, എന്ത് ചെയ്യാൻ ആണ്, നമ്മളെ നാട്ടുകാരുടെ കാര്യം അലെ കഥ അടിച്ച് ഇറക്കാൻ പ്രത്യേക കഴിവ് ആണല്ലോ, ആയിരം മണിയുടെ നാക്കടക്കാം, അരമനുഷ്യന്റെ നാക്കടക്കിക്കൂട എന്നാണ്....... ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഞാനും അടുക്കളയിൽ ദേവൂന്റെ കൂടെ കൂടി, പച്ചക്കറികൾ അരിഞ്ഞുകൊണ്ടിരിക്കുമ്പോൾ ആണ് സുഹറ ഇത്തയുടെ കാര്യം മനസ്സിൽ വന്നത്, ദേവൂന് എന്തുകൊണ്ടായിരിക്കും ഇത്തയെ ഇഷ്ടമല്ലാത്തത്, എന്തായാലും മനസ്സിൽ തോന്നിയ സംശയം ഉള്ളിൽ ഒതുക്കാൻ നാവ് സമ്മതിച്ചില്ല.
“ദേവൂന് എന്താ സുഹറത്തയോട്‌ ദേഷ്യം?” എന്റെ ചോദ്യം കേട്ട് അടുപ്പിൽ എന്തോ ഇളക്കി കൊണ്ട്

💬 Comments

View all comments