0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 13.8K
ജീപ്പിൽ നിന്ന് ഇറങ്ങി വന്നിരുന്നു, എല്ലാവരും മുഖം തൂവാല കൊണ്ട് മറച്ചിരുന്നു. സംഭവം എട്ടിന്റെ പണിയാണെന്ന് മനസിലായി, ഞാൻ ഒന്ന് ചുറ്റും നോക്കി ഒരു ഈച്ച പോലുമില്ല, എഴുന്നേറ്റു ഓടാൻ പറ്റിയില്ല, ഞാൻ എഴുന്നേൽക്കുന്നതിനു മുന്നെ നാലുപേരും എന്റെ ചുറ്റും കൂടി നിന്ന് തൊഴിക്കാൻ തുടങ്ങി, എനിക്ക് എഴുന്നേൽക്കാൻ അവസരം തരാതെ അവർ എന്റെ ചുറ്റും നിന്ന് ചവിട്ടി കൂടി, ഇടയ്ക്ക് ഒരു ഗ്യാപ് കിട്ടിയപ്പോൾ ഒരുത്തന്റെ കാലുപിടിച്ച് ഞാൻ അവനെ തള്ളിയിട്ടു, അവൻ താഴേക്ക് വീണ ആ നിമിഷം മുതലെടുത്തു കൊണ്ട് ഞാൻ ചാടി എഴുന്നേറ്റ് ബാക്കി മൂന്ന്പേരിൽ ഒരുത്തന്റെ മൂക്കിനിട്ട് ചാടിയൊരു പഞ്ച് കൊടുത്തു. അപ്പോഴേക്കും വേറൊരുത്തൻ എന്റെ കരണം നോക്കിയൊന്ന് തന്നു ഒന്ന് പിന്നോട്ട് വെച്ചു പോയെങ്കിലും നിലത്ത് കിടന്ന ഒരു കല്ല് എന്റെ കണ്ണിൽ പെട്ടു, ഞൊടിയിടയിൽ ആ കല്ലെടുത്തു ഇടത്തെ കൈക്കുള്ളിൽ വച്ച് ഞാൻ ഓരോരുത്തരെയായി കുത്താൻ തുടങ്ങി, കല്ലും കൂടിയുള്ള, നല്ല കിണ്ണം കാച്ചിയ പഞ്ചുകൾ, ഓരോ പഞ്ചിലും ഓരോരുത്തരായി വീഴുന്നുണ്ട്, ആദ്യം ഇറങ്ങി വന്നു എന്റെ നെഞ്ചിൽ ചവിട്ടിയവന്റെ മൂക്കിനിട്ട് കൊടുത്ത പഞ്ചിൽ അവന്റെ മൂക്കിൽ നിന്ന് ചോര തെറിച്ചു. വീണു കിടന്ന ഒരുത്തൻ വീണ്ടും എഴുന്നേൽക്കാൻ നോക്കിയപ്പോൾ ഞാൻ അവന് നേരെ തിരിഞ്ഞു, പക്ഷെ അവനെ തല്ലുന്നതിന് മുന്നെ എന്തോ വന്നു എന്റെ തലയിൽ ഇടിച്ചു, നല്ല വേദന.... സഹിക്കാൻ പറ്റുന്നില്ല..... ഞാൻ നിലത്തേക്ക് ഇരുന്നുപോയി....... തലയിൽ നിന്ന് ചോര ഒലിക്കുന്നുണ്ട്, തല പൊത്തിപ്പിടിച്ച് മുട്ടുകുത്തി ഇരുന്നപ്പോഴേക്കും അടുത്ത അടി എന്റെ പുറത്ത് കിട്ടി, ആ

💬 Comments

View all comments