Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]
അടിയിൽ ഞാൻ കിടന്നുപോയി. വേദന കൊണ്ട് നിലത്ത് കിടന്നുപോയപ്പോൾ തലങ്ങും വിലങ്ങും കട്ടിയുള്ള എന്തോ ആയുധം വച്ചുള്ള അടികൾ ആയിരുന്നു, സഹിക്കാൻ പറ്റാത്ത വേദന ദേഹം മൊത്തം, അവസാനം ബോധം പോവുമ്പോൾ തലയുടെ വേദനയേക്കാൾ വലത്തേ കാലിന്റെ വേദനയായിരുന്നു അസഹനീയം.
പിന്നെ ബോധം വരുമ്പോൾ ഞാൻ ആശുപത്രിയിൽ ആണ്, ദേഹം മുഴുവൻ നല്ല വേദനയുണ്ട്, എന്തൊക്കെ പറ്റിയിട്ടുണ്ടെന്ന് മനസിലാവുന്നില്ല. ഞാൻ എഴുന്നേറ്റത് കണ്ട നേഴ്സ് പോയി ഡോക്ടറെ വിളിച്ച് വന്നു, ഒരു മധ്യവയസ്കനായ ഡോക്ടർ വന്നു, എന്നോട് കുറച്ച് നേരം എന്തൊക്കയോ സംസാരിച്ചു, പുള്ളിയുടെ സംസാരത്തിൽ നിന്ന് തലയുടെ പുറകിലെ മുറിവിൽ നാല് സ്റ്റിച്ച് ഇട്ടിട്ടുണ്ടെന്ന് മനസിലായി, പിന്നെ വലത്തേ കാല് ഒടിഞ്ഞിട്ടുണ്ട്, വേറെ കാര്യമായ പരുക്കുകൾ ഒന്നുമില്ല. പക്ഷെ മൊത്തത്തിൽ നല്ല വേദന തോന്നുന്നുണ്ട്, ഇവര് പെയിൻ കില്ലർ ഒന്നും തരില്ലേ........ ആാാ.......
ദേവൂനെയും അമ്മുവിനെയും ഒന്നും ഈ ഭാഗത്ത് കാണുന്നില്ല, ഇനി അറിഞ്ഞു കാണില്ലേ, വീണ്ടും ഞാൻ ചെറിയ മയക്കത്തിലേക്ക് തെന്നി വീണു
എന്റെ കയ്യിൽ എന്തോ കനം അനുഭവപ്പെട്ടപ്പോൾ ഞാൻ ഉണർന്നു, നോക്കുമ്പോൾ ദേവു ഞാൻ കിടക്കുന്ന കട്ടിലിനടുത് കസേര ഇട്ട് എന്റെ വലത്തേ കയ്യിൽ തല വെച്ചു കിടക്കുന്നു. ഞാൻ മേലെ മറ്റേ കൈ എടുത്ത് ദേവൂന്റെ തലയിൽ തലോടി, എന്റെ കരസ്പർശം ഏറ്റതും ദേവു ചാടി എഴുന്നേറ്റു. ആ കണ്ണുകൾ കരഞ്ഞു കലങ്ങിയിട്ടുണ്ട്, എന്നെ ദയനീയമായി നോക്കി കണ്ണീരൊഴുക്കി കൊണ്ടിരുന്ന ദേവൂനോട് എനിക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.
“ആ..... നീ എഴുന്നേറ്റോ”
റോഷന്റെ ശബ്ദം
“ആ... “
“എങ്ങനെ ണ്ട്....
💬 Comments
View all comments