Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]
തുറിച്ചു നോക്കുന്നുണ്ട്, ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല, എന്തായാലും രക്ഷപെട്ടു ബിയറിന്റെ മണം കിട്ടിയിട്ടില്ല രണ്ടാക്കും.
ഇടയ്ക്ക് അമ്മു ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ കഴിച്ചു എന്ന് പറഞ്ഞു കിടന്നു
സുഹറിതയെ വിളിച്ച് ജിൻസിയുടെ നമ്പർ വാങ്ങി, ഇത്തയോടെ കൂടുതൽ ഒന്നും പറഞ്ഞില്ല, നാളെ എല്ലാം സെറ്റ് ആണെന്ന് മാത്രം പറഞ്ഞു, പുള്ളിക്കാരി കൂടുതൽ ഒന്നും ചോദിക്കാനും നിന്നില്ല.
നമ്പർ വാങ്ങി ഞാൻ ജിൻസിയെ വിളിച്ച് റോഷൻ പറഞ്ഞത് പോലെ തന്നെ സംസാരിച്ച് തുടങ്ങി, എവിടെ നിന്നാണ് നമ്പർ കിട്ടിയതെന്ന് ചോദിച്ചപ്പോൾ എന്റെ ഒരു കൂട്ടുക്കാരൻ തന്നതാണെന്നും അവൻ പണ്ട് വന്നിട്ടുണ്ട് എന്നും പറഞ്ഞു, കൂട്ടുകാരന് വായിൽ തോന്നിയ ഒരു പേരും പറഞ്ഞപ്പോൾ പിന്നെ അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല, അവൾ കൂടുതലും പൈസയെ പറ്റി ആണ് സംസാരിക്കുന്നത്, ആ അവളുടെ ആവശ്യം അതാണെല്ലോ, അവസാനം എല്ലാം ഒരുവിധം പറഞ്ഞ് ശരിയാക്കി, നാളെ രാവിലെ ഒരു 10 മണിക്ക് അവൾ മാനാഞ്ചിറ ബസ് സ്റ്റോപ്പിൽ നിൽക്കും, ഞാൻ പോയി പിക്ക് ചെയ്യണം.
ആദ്യത്തെ പടി വിജയകരമായി പൂർത്തിയാക്കിയ വിവരം ഞാൻ റോഷനെ വിളിച്ച് അറിയിച്ചു, ഇത്തയെ വിളിച്ച് ജിൻസി ലീവ് ചോദിച്ചാൽ കൊടുക്കണമെന്ന് പറഞ്ഞപ്പോൾ “അവള് അങ്ങനെ പറഞ്ഞിട്ടൊന്നും അല്ല ലീവ് എടുക്കാറ്, അവൾക്ക് തോന്നിയ പോലെ ആണ് വരാറ്” എന്നായിരുന്നു മറുപടി......
ആദ്യമായി മദ്യപിച്ചതിന്റെ പവർ ആണെന്ന് തോന്നുന്നു, വേഗം ഉറങ്ങിപ്പോയി.
അടുത്ത ദിവസം ഞാൻ എഴുന്നേറ്റ് ചെല്ലുമ്പോൾ അമ്മുവിനെ കണ്ടില്ല, ഓ അമ്മു പോവുന്ന സമയം ഒക്കെ കഴിഞ്ഞിട്ടുണ്ട്, ദേവു അടുക്കളയിലുണ്ട്, ഞാൻ ആ
💬 Comments
View all comments