Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
തോന്നിയെങ്കിലും ദേവൂന് യാതൊരു ഭാവ വ്യത്യാസവും ഉണ്ടായിരുന്നില്ല,....
രണ്ട് ദിവസങ്ങൾ റോഷൻ വന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ലായിരുന്നു, പിന്നെ ഉച്ചയ്ക്ക് ശേഷം ചിത്രയും സ്ഥിരമായി വരാൻ തുടങ്ങി, അവൾക്കും ഇവിടെ വേറെ ഫ്രണ്ട്‌സ് ഒന്നും ഇല്ലാത്തത് കൊണ്ട് കട്ട ബോറിങ് ആണെന്ന് പറഞ്ഞു കുറെ നേരം എന്റെ കൂടെ ചിലവഴിക്കും, ഒരാഴ്ച കൊണ്ട് ഞങ്ങൾ കൂടുതൽ അടുത്തു.....
###
ഒരാഴ്ച കഴിഞ്ഞപ്പോൾ എനിക്ക് വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാം എന്ന അവസ്ഥയായി, പകുതി ആശ്വാസം, ഇപ്പോ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കാതെ സിറ്റിംഗ് റൂമിൽ പോയിരുന്നു ടിവി ഒക്കെ കാണാം, വൈകുന്നേരം ബാൽക്കണിയിൽ പോയി കാറ്റും കൊണ്ടിരിക്കാം.
ദേവൂന് ഇതിനിടയിൽ സ്കൂളിൽ നിന്ന് വിളി വന്നു തുടങ്ങിയിരുന്നു, നല്ല തിരക്കുള്ള സമയം ആയത് കൊണ്ട് ലീവ് അധികം നീട്ടാനും സാധിക്കില്ല, ദേവു ജോലി റിസൈൻ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ റോഷനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു സെറ്റ് ആക്കി. അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി ഇന്ന് തൊട്ട് എന്നെ നോക്കേണ്ട ഉത്തരവാദിത്വത്തിന്റെ ബാറ്റൺ റോഷന് കൈമാറിയിട്ട് ദേവു ജോലിക്ക് പോയി തുടങ്ങുകയാണ്. അവൻ എന്തായാലും ഞാൻ ഇല്ലാത്തത് കൊണ്ട് ക്ലാസ്സിൽ കയറാതെ വെടി വെച്ചും കള്ള് കുടിച്ചും ഒക്കെ അടിച്ച് പൊളിച്ചു നടക്കുകയാണ്, അങ്ങനെ ഞാൻ ഇവിടെ പെട്ട് ഇരിക്കുമ്പോൾ അവൻ അധികം സുഖിച്ചു നടക്കേണ്ട......
###
രാവിലെ ദേവു പോവുന്നതിനു തൊട്ട് മുന്നെ റോഷൻ എത്തി...
അവന് മരുന്നുകളുടെ വിവരങ്ങൾ ഒക്കെ വിശദമായി പറഞ്ഞു കൊടുത്തിട്ട് ദേവു പോയി.
“ഡാ..... രണ്ട് ബിയർ
💬 Comments
View all comments