Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
വാങ്ങി അടിച്ചാലോ??”
ദേവു പുറത്തേക്ക് ഇറങ്ങിയതും റോഷൻ ചോദിച്ച ആദ്യ കാര്യം ഇതാണ്....
“പ്ഫാ...... എനിക്ക് വേണ്ട...... .ഞാൻ നിർത്തി”
“ഓ...... പറയുന്നത് കേട്ട വിചാരിക്കും ഓൻ വല്യ കാട്ടു കുടിയൻ ആണെന്ന്, നിർത്താൻ നീ അതിന് എന്നാ മൈരേ തുടങ്ങിയത്, ആകെ ഒരു ദിവസം ഒന്ന് മണപ്പിച്ച് നോക്കി... എന്നിട്ട് അന്ന് മൊത്തം ഞാൻ താങ്ങി നടക്കേണ്ടിയും വന്നു”
“ഓ... നമ്മക്ക് നിന്റെ അത്ര എക്സ്പീരിയൻസ് ഒന്നും ഇല്ല, നീ വേണമെങ്കിൽ പോയി വാങ്ങി പോര്, എനിക്ക് വേണ്ട”
ഹ..... കേൾക്കേണ്ട താമസം റോഷൻ പോയി രണ്ട് ബിയറും വാങ്ങി വന്നു.......
റോഷൻ ബിയറും വാങ്ങി വന്നിരുന്നു അടി തുടങ്ങിയപ്പോഴാണ് ചിത്രയുടെ മാസ്സ് എൻട്രി, അവൾ പെട്ടെന്ന് കയറി വന്നത് കൊണ്ട് എടുത്ത് മാറ്റാനുള്ള സമയം കിട്ടിയില്ല, ഞാൻ ഇരുന്ന് അവൻ ടച്ചിങ്‌സ് ആയിട്ട് വാങ്ങിയ ബീഫും തിന്ന് ഇരിക്കുകയായിരുന്നു
“ആ..... ഇതാണോ ഇവിടെ പരിപാടി..... ആ മോനെ ഞാൻ ദേവു വന്ന പറഞ്ഞ് കൊടുക്കാ”
കയറി വന്ന പാടേ അവൾ എന്നെ ഭീഷണി പെടുത്താൻ തുടങ്ങി
“അയ്യോ..... എന്റെ പൊന്നു മോളേ ചതിക്കരുത്, ഞാൻ ഈ സാധനം കൈ കൊണ്ട് തൊട്ടിട്ടില്ല”
“ഹാ..... കൂട്ടു പ്രതി ആയാലും മതി....... ഞാൻ പറഞ്ഞു കൊടുക്കും മോനെ”
“ഏതാടാ ഈ സാധനം”
കയറി വന്ന പാടെ ഉള്ള ചിത്രയുടെ ഞെട്ടിക്കൽ അത്ര ഇഷ്ടപ്പെടാതെ റോഷന്റെ പുച്ഛത്തോടെയുള്ള സംശയം
സത്യം പറഞ്ഞാൽ എനിക്ക് അവന്റെ ആ ചോദ്യം കേട്ട് ചിരി അടക്കാൻ സാധിച്ചില്ല, ഞാൻ പൊട്ടിച്ചിരിച്ചു.......
എന്റെ ചിരി
💬 Comments
View all comments