0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]

Author : Hyder Marakkar Read All Parts 11.2K
ന്ന്...... അത് കാര്യം ആയിട്ട് പറഞ്ഞതാണോ??” ദേവു എന്നെ ഒന്ന് നോക്കിയത് അല്ലാതെ ഒന്നും മിണ്ടിയില്ല... “അതിലെ ദേവു..... എനിക്ക്...... നമ്മുടെ ചിത്രയെ ഇഷ്ടമാണ്, ദേവു പറഞ്ഞത് തന്നെ ആണ് ശരി, എനിക്ക് ദേവൂനോട് തോന്നിയത് ഈ പ്രായത്തിന്റെ വെറും മണ്ടത്തരം ആണ്, അത് എനിക്ക് മനസിലായത് ചിത്രയെ കണ്ടപ്പോഴാണ്.... ഇത് അവളോട്‌ പറയുന്നതിന് മുന്നെ ദേവൂനോട് പറയണമെന്ന് തോന്നി, അതാ ഞാൻ.........” ഞാൻ ഇത്രയും പറഞ്ഞ് കഴിഞ്ഞതും, ദേവൂന്റെ മുഖം ആകെ വിളറി വെളുത്ത്, ആ മനസ്സിൽ അനുഭവിക്കുന്ന വിഷമം ആ മുഖത്തു എടുത്ത് കാണിക്കുന്നുണ്ട്..... വിഷമം മറച്ചു വെക്കാൻ ദേവു നന്നേ കഷ്ടപ്പെടുന്നത് ഞാൻ മനസിലാക്കി, ഇത് തന്നെ ആയിരുന്നു എന്റെ പ്ലാൻ, അറ്റ്ലീസ്റ്റ് ദേവൂന് എന്നെ ഇഷ്ടമാണെന്നു എനിക്ക് നൂറ് ശതമാനം ഉറപ്പിക്കാൻ ആ മുഖത്തേക്ക് ഇപ്പോ ഒന്ന് നോക്കിയ മാത്രം മതി. ദേവുന്റെ ഒരു പ്രത്യേകത എന്താണെന്നു വച്ച ആ മനസ്സിൽ എന്താണോ അത് കൃത്യമായി ആ മുഖത്തു എഴുതി വച്ചിട്ടുണ്ടാവും, സന്തോഷം ആയാലും സങ്കടം ആയാലും ഭയം ആയാലും ഒക്കെ, മറ്റുള്ളവർക്ക് മനസ്സിലാകുമോ എന്ന് അറിയില്ല പക്ഷെ എനിക്ക് അത് വ്യക്തമായി മനസിലാക്കാൻ സാധിക്കും, ഇപ്പോ എന്നോടുള്ള ഇഷ്ടം തന്നെ അത്രമാത്രം ഞാൻ അറിയരുതെന്ന് ആഗ്രഹിച്ചിട്ടും ഇടയ്ക്ക് ആ മുഖത്തു നോക്കുമ്പോൾ എനിക്ക് ഓരോ സൂചന കിട്ടിയിരുന്നു, ഇപ്പൊ അത് പൂർണമായി എനിക്ക് സ്ഥിരീകരിക്കാൻ സാധിച്ചു. “ദേവു എന്താ ഒന്നും പറയാത്തത്” “അത്..... പിന്നെ...... ചിത്ര നല്ല കുട്ടിയാണ്.... പാവം” “എങ്കിൽ ഞാൻ നാളെ അവളോട് ഇഷ്ടമാണെന്ന് പറയട്ടെ” “മ്മ.......”

💬 Comments

View all comments