Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
ദേവു അതിന് വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു
“അപ്പൊ ദേവു എന്ത് ചെയ്യും??”
അത് ചോദിച്ചപ്പോൾ ദേവു എന്നെ സംശയ രൂപത്തിൽ നോക്കി
“അല്ല...... ദേവു സ്നേഹിക്കുന്ന ആളെ മറ്റൊരാൾക്ക് വിട്ടു കൊടുക്കാൻ വിഷമം ഇലെ??”
“എന്തൊക്കെ........”
ദേവു എന്തോ പറയാൻ പോയതും ഞാൻ ദേവൂന്റെ വായ പൊത്തി കളഞ്ഞു
“വേണ്ട.... ദേവു ഇനി ഒന്നും പറയണ്ട..... ദേവൂന്റെ ഉള്ളിൽ ദേവു കഷ്ടപ്പെട്ട് കുഴിച്ചുമൂടാൻ ശ്രമിക്കുന്ന എന്നോടുള്ള സ്നേഹം ഞാൻ കുറച്ച് മുന്നെ കണ്ടതാണ്, അത് ഇനി ദേവു എന്തൊക്കെ പറഞ്ഞ് ഒഴിയാൻ ശ്രമിച്ചാലും ദേവൂന്റെ ഉള്ളിൽ എന്നോട് ഇഷ്ടമുണ്ട്, വെറും ഇഷ്ടമല്ല, അതിൽ ഒരു കാമുകനോടുള്ള പ്രണയമുണ്ട്, കൂട്ടുകാരനോടുള്ള സ്നേഹമുണ്ട് പിന്നെ ഒരു മകനോടുള്ള പോലെ വാത്സല്യവുമുണ്ട്..... ആ വാത്സല്യം തന്നെ ആണ് ദേവൂന്റെ ഉള്ളിലെ പ്രണയത്തെ പുറകോട്ട് വലിക്കുന്നതും”.
ഞാൻ ഇത്രയും പറഞ്ഞു കഴിഞ്ഞതും ദേവു കരയാൻ തുടങ്ങി, ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ് എന്നതിന്റെ തെളിവാണ് ഈ കണ്ണുനീർ
“ദേവു.... എന്റെ ദേവൂന്റെ മനസ്സിലുള്ളത് പുറത്ത് കൊണ്ടുവരാൻ ഞാൻ ഒരു കള്ളം പറഞ്ഞതല്ലെ, അപ്പോഴേക്കും അത് വിശ്വസിച്ചോ........ എന്നെ ഏറ്റവും നന്നായി മനസിലാക്കിയത് ദേവു ആണെന്ന ഞാൻ കരുതിയത്... എന്നിട്ടും ഒരു പ്രായത്തിന്റെ വെറും ഒരു ഇതായിരുന്നു എനിക്ക് ദേവൂനോട് എന്ന് ദേവു കരുതിയോ”
എന്റെ നേരെ മുനിൽ കസേരയിൽ ഇരിക്കുന്ന ദേവൂന്റെ മുഖം ഇരുകൈകൾക്കും ഇടയിൽ ഒതുക്കി കൊണ്ട് ഞാൻ പറഞ്ഞു, ദേവു ഇപ്പോഴും കരച്ചിൽ നിർത്തിയിട്ടില്ല
പെട്ടെന്ന് കരച്ചിൽ നിർത്തി കൊണ്ട് ദേവു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു, എന്റെ
💬 Comments
View all comments